ഭോപ്പാൽ: ഭോപ്പാലിൽ കൊവിഡ് അവബോധം വളർത്താൻ 'മേരാ മാസ്ക് മേരി സുരക്ഷ' കാമ്പയിൻ ആരംഭിച്ച് മുഖ്യമന്ത്രി. ജനങ്ങളോട് മാസ്ക് ധരിക്കാനും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാനും ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ശുചിത്വം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ചപൻ ദുകാനിൽ കാമ്പയിൻ ആരംഭിച്ചത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി കടകൾക്ക് മുന്നിൽ വൃത്തം വരച്ചു. എല്ലാവരും മാസ്ക് ധരിക്കണമെന്നും ഹോളി ആഘോഷം വീടുകളിലേക്ക് ചുരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'മേരാ മാസ്ക് മേരി സുരക്ഷ' കാമ്പയിൻ ആരംഭിച്ച് ശിവരാജ് സിംഗ് ചൗഹാൻ
കൊവിഡ് അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
'മേരാ മാസ്ക് മേരി സുരക്ഷ' കാമ്പയിൻ ആരംഭിച്ച് ശിവരാജ് സിംഗ് ചൗഹാൻ
8,592 കൊവിഡ് കേസുകളാണ് നിലവിൽ മധ്യപ്രദേശിൽ ഉള്ളത്. 2,64,575 രോഗികൾ കൊവിഡ് മുക്തരായി. 3,908 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച 2- 3 നഗരങ്ങളിൽ കൂടി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ചൊവ്വാഴ്ച ഇൻഡോറിൽ മാത്രം 477 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.