ചണ്ഡിഗഡ്: കൊവിഡ് വൈറസ് ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ധു. പഞ്ചാബിലെ സ്ഥിതിയും രാജ്യത്തിന് സമാനമാണെന്നും സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്കും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ കൊവിഡ് വ്യാപനം ഗ്രാമങ്ങളിലും: ആരോഗ്യ മന്ത്രി - കൊവിഡ് വൈറസ്
പഞ്ചാബിലെ സ്ഥിതിയും രാജ്യത്തിന് സമാനമാണെന്നും സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്കും മരണസംഖ്യയും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി, ഹരിയാന, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ പഞ്ചാബിലേക്ക് വരുന്നത് വൈറസ് വ്യാപനത്തിന് പ്രധാന കാരണമാണ്. ഇക്കാരണത്താല്‍, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷൻ സർട്ടിഫിക്കറ്റും കാണിക്കേണ്ടതുണ്ട്. ഇതുനോക്കി മാത്രമേ അവരെ പഞ്ചാബിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അണുബാധ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത് സംസ്ഥാനത്ത് പ്രശ്നം വർധിപ്പിക്കും. അതുകൊണ്ടാണ് ജനങ്ങളോട് വീട്ടിൽ താമസിക്കാനും സർക്കാരിന്‍റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാനും അഭ്യർഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.