ന്യൂഡൽഹി: കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതുമൂലം തകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാൻ ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനം. ജാംനഗറിലേക്കാണ് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ഓക്സിജനുമായി മൂന്ന് കണ്ടെയ്നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.
ജക്കാർത്തയിൽ നിന്ന് വ്യോമസേന ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു - ജക്കാർത്ത
സിംഗപ്പൂരിൽ നിന്ന് മൂന്ന് ഓക്സിജൻ കണ്ടെയ്നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന
ജക്കാർത്തയിൽ നിന്ന് രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കാനൊരുങ്ങി വ്യോമസേന
വ്യോമസേനയുടെ സി-17 വിമാനം രാജ്യത്തിനകത്ത് 14 ഓക്സിജൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും 19 ടാങ്കറുകൾ ഇനിയും വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.
അതേസമയം, 3.29 ലക്ഷം കൊവിഡ് കേസുകളും 3876 മരണങ്ങളും കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.