അമരാവതി:മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ എഫ്‌ഐആർ. ആന്ധ്രാപ്രദേശിൽ കൊവിഡ് ജനിതകമാറ്റം സംഭവിച്ച അപകടകരമായ എൻ440കെ ജനിതകമാറ്റം കണ്ടെത്തിയെന്ന് പരിഭ്രാന്തി പരത്തിയതിനാണ് എഫ്‌ഐആർ ചുമത്തിയത്. കുർണൂൽ പൊലീസാണ് നായിഡുവിനെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയത്. ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യക്തമായ രോഗനിർണയം സംസ്ഥാനത്ത് നടത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വ്യാജ പ്രചാരണം ചന്ദ്രബാബു നായിഡു നടത്തിയത്.
ചന്ദ്രബാബു നായിഡുവിനെതിരെ എഫ്‌ഐആർ
അപകടകരമായ എൻ440കെ വേരിയേഷൻ കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചതിനാണ് എഫ്‌ഐആർ ചുമത്തിയത്
ചന്ദ്രബാബു നായിഡുവിനെതിരെ എഫ്‌ഐആർ
എന്നാൽ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം തള്ളി വാർത്താ-പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കടരാമയ്യ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പ്രചാരണങ്ങൾ പടച്ചുവിടുന്ന നായിഡുവാണ് കൊവിഡിനേക്കാൾ അപകടകാരിയെന്നും വെങ്കടരാമയ്യ പറഞ്ഞു.