ന്യൂഡൽഹി:കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പും എട്ട് നിയമസഭ ഉപതെരഞ്ഞെടുപ്പും മാറ്റിവച്ചതായി കമ്മിഷന്‍. മധ്യപ്രദേശിലെ ദാദ്ര-നാഗർ ഹവേലി, ഖണ്ട്വാ ,ഹിമാചൽ പ്രദേശിലെ ഉം മന്തി എന്നിവിടങ്ങളിലെ പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പാണ് മാറ്റിയത്. ഹരിയാനയിലെ കൽക്ക, എല്ലെനാബാദ്, രാജസ്ഥാനിലെ വല്ലഭ്നഗർ, കർണാടകയിലെ സിന്ധ്ഗി, രാജബാല, മേഘാലയയിലെ മൗറിങ്‌നെങ്, ഹിമാചൽ പ്രദേശിലെ ഫത്തേപൂർ, ആന്ധ്രാപ്രദേശിലെ ബദ്‌വെൽ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്ന നിയമസഭ മണ്ഡലങ്ങള്‍.
കൊവിഡ് വ്യാപനം : ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിയതായി കമ്മിഷന്‍ - ഉപതെരഞ്ഞെടുപ്പ്
മൂന്ന് പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പും എട്ട് നിയമസഭ ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചതായി കമ്മീഷന്‍.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 151 എ-യിലെ വ്യവസ്ഥകൾ അനുസരിച്ച് ഒഴിവ് വന്ന് ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതുണ്ട്. എന്നാല്‍ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ദുരന്തത്തിന് കാരണമാവാം എന്നതിനാലാണ് അത് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. കൊവിഡ് വ്യാപനം കുറയുന്ന പക്ഷം മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.