ന്യൂഡൽഹി:കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം മുംബൈയിൽ നിന്ന് ഒരു യാത്രക്കാരനുമായി സർവീസ് നടത്തി. ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിൽ ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ദുബായ് എമിറേറ്റ്സ് എയർലൈൻസിന്‍റെ 350 സീറ്റുകളുള്ള ബോയിങ് (ബി -777) മെയ് 19ന് മുംബൈയിൽ നിന്ന് ഒരു യാത്രക്കാരനുമായി സർവീസ് നടത്തിയത്. ഇകെ -501 എമിറേറ്റ്സ് വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ നാലരയോടെ ടേക്ക് ഓഫ് ചെയ്തതായി മുംബൈ എയർപോർട്ട് അധികൃതർ അറിയിച്ചു.
മുംബൈയിൽ നിന്ന് ഒരു യാത്രക്കാരനുമായി സർവീസ് നടത്തി ദുബായ് എമിറേറ്റ്സ് - Dubai-bound Emirates plane flies with 1 passenger
ഇന്ത്യയിലുള്ള കൊവിഡ് കേസുകളിലെ വർധനവ് കണക്കിലെടുത്ത് ഏപ്രിൽ 24ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, യുഎഇ പൗരന്മാർ, ബിസിനസ് ആവശ്യത്തിന് വരുന്നവർ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് കൈവശമുള്ളവർ തുടങ്ങി ഈ വിഭാഗത്തിലുള്ള യാത്രക്കാർക്ക് മാത്രമേ ദുബായിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്ക് 14 ദിവസം കഴിയാതെ ദുബായിലെ മറ്റ് സ്ഥലങ്ങളിൽ സഞ്ചരിക്കാൻ അനുവാദമില്ല. ഇന്ത്യയിലുള്ള കൊവിഡ് കേസുകളിലെ വർധനവ് കണക്കിലെടുത്ത് ഏപ്രിൽ 24ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് മെയ് 24 മുതൽ ജൂൺ 14 വരെ നീട്ടി.