കേരളം

kerala

By

Published : May 5, 2021, 7:42 AM IST

ETV Bharat / bharat

കൊവിഡ് പ്രതിരോധം; ആകാശ ദൗത്യം തുടര്‍ന്ന് വ്യോമസേന

180 ക്രയോജനിക് ഓക്സിജൻ കണ്ടെയ്‌നറുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ പ്ലാന്‍റ് ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.

180 ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നർ ഉ  കൊവിഡ് സാഹചര്യം ഏകോപിപ്പിച്ച് ഇന്ത്യൻ വ്യോമസേന  ഇന്ത്യൻ വ്യോമസേന പ്രവർത്തനങ്ങൾ  ഇന്ത്യൻ വ്യോമസനേ പുതിയ വാർത്ത  COVID-19 crisis  COVID-19 crisis latest news  180 cryogenic oxygen containers transported by Indian Air Force  cryogenic oxygen containers transported by Indian Air Force  180 cryogenic oxygen containers news
വിദേശത്ത് നിന്ന് 180 ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നർ ഉൾപ്പെടെ ഇന്ത്യയിലെത്തിച്ച് ഇന്ത്യൻ വ്യോമസനേ

ന്യൂഡൽഹി: ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഉൾപ്പടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തിച്ച് വ്യോമസേന. 180 ക്രയോജനിക് ഓക്സിജൻ കണ്ടെയ്‌നറുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ പ്ലാന്‍റ് ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ മോശമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.

വ്യോമസേനയുടെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ സംഘം, ഇന്ത്യൻ നാവികസേനയിലെ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരും എയർലിഫ്റ്റിന്‍റെ ഭാഗമായി. എട്ട് സി-17, നാല് ഐഎൽ-76, പത്ത് സി-130, 20 ആൻ-32 എയർക്രാഫ്‌റ്റ്, മി-17V5, ചിനൂക് ഹെലികോപ്‌റ്ററുകൾ എന്നിവയും വ്യോമസേനയുടെ പ്രവർത്തങ്ങളുമായി സഹകരിച്ചു. 360 മണിക്കൂറുകളോളമാണ് വ്യോമസേന പ്രവർത്തനം നടത്തിയത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്തുടനീളം ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം 3,57,229 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 3,20,289 പേർ രോഗമുക്തി നേടുകയും 3,449 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,22,408 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 34,47,133 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

Read more: ഓക്സിജൻ ക്ഷാമം:കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി

ABOUT THE AUTHOR

...view details