കേരളം

kerala

ETV Bharat / bharat

Supreme Court| പോക്‌സോ കേസിൽ പ്രതിയ്‌ക്ക് നിയമം അനുശാസിക്കുന്നതിൽ കുറഞ്ഞ ശിക്ഷ നൽകാനാകില്ല : സുപ്രീം കോടതി - sexual assault

12 വയസിൽ താഴെ പ്രായമുളള കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം അതിക്രൂര ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് സുപ്രീം കോടതി

POCSO  പോക്‌സോ  സുപ്രീംകോടതി  അതിക്രൂര ലൈംഗികാതിക്രമം  penetrative sexual assault  penetrative sexual assault  അലഹബാദ് ഹൈക്കോടതി  ലൈംഗികാതിക്രമം  sexual assault  POCSO Act
പോക്‌സോ

By

Published : Jul 8, 2023, 4:07 PM IST

ന്യൂഡൽഹി : പോക്‌സോ നിയമത്തിൽ അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയേക്കാൾ ഇളവ് ഒരു ലൈംഗികാതിക്രമ കേസിലെ പ്രതിയ്‌ക്ക് നൽകാനാവില്ലെന്ന് സുപ്രീം കോടതി. കുട്ടികളെ വിവിധ തരത്തിൽ ദുരൂപയോഗം ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷകൾ നൽകുന്നതിനാണ് പോക്‌സോ നിയമം നടപ്പിലാക്കിയതെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗികാതിക്രമം നേരിട്ട കുട്ടികളുടെ മനസിൽ ആ ആഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും കൂടാതെ അവരുടെ ആരോഗ്യകരമായ വളർച്ചയെ പ്രതികൂലമായി ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് ശിക്ഷ കുറച്ച് നൽകാൻ കഴിയില്ലെന്നുള്ള കോടതി നിരീക്ഷണം.

ലൈംഗികാതിക്രമം നേരിട്ട കുട്ടിയുടെ പ്രായം 12 വയസിൽ കുറവ് കൂടെയാണെങ്കിൽ ഒരു കാരണവശാലും ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും ജസ്‌റ്റിസ് അഭയ് എസ് ഓക്ക പറഞ്ഞു. ഉത്തർ പ്രദേശിലെ ഒരു പോക്‌സോ കേസിൽ പരാമർശിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. ഈ കേസിൽ 12 വയസിൽ താഴെ പ്രായമുള്ള കുട്ടിയോട് പ്രതി ലൈംഗിക പീഡനം നടത്തിയതിന് പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് (aggravated penetrative sexual assault) പ്രകാരം വിചാരണക്കോടതി പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിക്കുകയും 5,000 രൂപ പിഴയടയ്‌ക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിയുടെ ഹർജി ഭാഗികമായി അലഹബാദ് ഹൈക്കോടതി സ്വീകരിച്ചു.

അതിക്രൂര ലൈംഗികാതിക്രമം : പോക്‌സോ നിയമത്തിലെ സെക്ഷൻ നാല് (penetrative sexual assault) പ്രകാരമുള്ള കുറ്റമാണ് പ്രതി നടത്തിയിട്ടുള്ളതെന്നും അതിക്രൂര ലൈംഗിക പീഡനമായി കണ്ടുള്ള ശിക്ഷ നൽകേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന് 2021 നവംബർ 18ന് പത്ത് വർഷം എന്നത് ഏഴ് വർഷമായി വെട്ടിച്ചുരുക്കിയും 5,000 രൂപ പിഴ ഈടാക്കിയും പ്രതിയ്‌ക്ക് ശിക്ഷയിൽ ഇളവ് നൽകിയിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതിയുടെ ഈ വിധിയിൽ ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും 12 വയസിന് താഴെ പ്രായമായ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ അതിക്രൂര ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് വിധിക്കുകയുമായിരുന്നു.

പ്രതി നടത്തിയ ലൈംഗികാതിക്രമം ഗുരുതരമല്ലെന്ന് വിലയിരുത്തിയതിലൂടെ ഹൈക്കോടതിക്ക് വ്യക്തമായ പിഴവ് സംഭവിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഹൈക്കോടതിയുടെ അപകീർത്തികരമായ വിധി റദ്ദാക്കുകയും വിചാരണ കോടതിയുടെ വിധി പുനഃസ്ഥാപിക്കുകയും ചെയ്യുന്നതായി സുപ്രീം കോടതി വിധിച്ചു. അത് പ്രകാരം നിലവിൽ ഏഴ് വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം ശിക്ഷാർഹമായ കുറ്റത്തിന് പത്ത് വർഷം കഠിന തടവും 5,000 രൂപ പിഴയും പൂർണമായി തന്നെ നേരിടേണ്ടതുണ്ടെന്നും പരമാവധി ഒരു മാസത്തിനുള്ളിൽ ഝാൻസിയിലെ പോക്‌സോ പ്രത്യേക ജഡ്‌ജിക്ക് മുന്നിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി വിധിച്ചു.

ABOUT THE AUTHOR

...view details