ന്യൂഡല്‍ഹി: 2019ലെ ജാമിയ മിലിയ സംഘര്‍ഷ കേസില്‍ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു. ഡല്‍ഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ജാമിയ സംഘർഷം: ഷർജീൽ ഇമാമിനെ കോടതി വെറുതെവിട്ടു - ജാമിഅ മിലിയ അക്രമകേസ്
പൗരത്വ ഭേദഗതി നിയത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് അക്രമം നടന്നത്. പ്രതിഷേധത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് ജാമിയ സംഘര്‍ഷ കേസില്‍ ഷര്‍ജീലിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രക്ഷോഭം നടക്കുന്നതിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ജാമിയയിലെ സംഘര്‍ഷ കേസില്‍ ഷര്‍ജീലിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിഷേധത്തിനിടെ വിവാദ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ഷര്‍ജീലിനെതിരെ പ്രേരണ കുറ്റം ചുമത്തിയത്.
2019 ഡിസംബര്‍ 13നാണ് ഷര്‍ജീല്‍ വിവാദ പ്രസംഗം. ഡിസംബര്‍ 15ന് ജാമിയ മിലിയ സംഘര്‍ഷം നടന്നു. സംഘര്‍ഷത്തില്‍ പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കേസില്‍ 2021ലാണ് ഷർജീലിന് ജാമ്യം ലഭിച്ചത്.