കേരളം

kerala

ETV Bharat / bharat

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ - കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

കുട്ടികളില്ലാത്തതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ദമ്പതികൾ പറഞ്ഞു. സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ്

1
1

By

Published : Nov 16, 2020, 4:57 PM IST

ഹൈദരാബാദ്: മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ അറസ്റ്റ് ചെയ്‌തു. നവംബർ നാലിനാണ് സംഭവം നടന്നത്. അമ്മയോടെപ്പം ഉണ്ടായിരുന്ന കുട്ടിയെ ബസ്‌ സ്റ്റാന്‍റിൽ നിന്നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും ദമ്പതികൾക്കെതിരെ കേസെടുക്കുകയും ചെയ്‌തു. വിവാഹം കഴിഞ്ഞ് ആറുവർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ദമ്പതികൾ പറഞ്ഞു. മഹാബുബ്‌നഗർ ജില്ലയിലേക്കാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details