ന്യൂഡല്‍ഹി:ലഖ്‌നൗവിൽ വെള്ളിയാഴ്‌ച നടക്കുന്ന 45ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്. പെട്രോൾ, ഡീസൽ മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ എങ്ങനെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാം എന്നതാണ് ഇത്തവണത്തെ യോഗത്തിന്‍റെ പ്രധാന അജണ്ടകളിൽ ഒന്ന്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജിഎസ്‌ടി കൗൺസിലിന്‍റെ യോഗം നേരിട്ട് നടക്കുന്നത്. 2019 ഡിസംബർ 18ന് നടന്ന യോഗത്തിന് ശേഷമുണ്ടായിരുന്ന എല്ലാ യോഗങ്ങളും വെർച്വലായായിരുന്നു നടന്നിരുന്നത്.
പെട്രോളും ഡീസലും ജിഎസ്‌ടിയുടെ പരിധിയിൽ? തീരുമാനം ഇന്നത്തെ കൗൺസിൽ യോഗത്തിൽ - പെട്രോൾ
പെട്രോൾ, ഡീസൽ മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ എങ്ങനെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാം എന്നതാണ് ഇത്തവണത്തെ ജിഎസ്‌ടി കൗൺസിൽ യോഗത്തിന്‍റെ പ്രധാന അജണ്ടകളിൽ ഒന്ന്.
ജൂൺ 12ന് നടന്ന യോഗത്തിൽ കൊവിഡ് 19ന്‍റെ ചികിത്സക്കാവശ്യമായ മരുന്നുകളുടെയും അവശ്യ വസ്തുക്കളുടെയും നികുതി നിരക്കുകൾ സെപ്റ്റംബർ 30 വരെ കുറയ്ക്കാൻ തീരുമാനമായിരുന്നു. പെട്രോൾ, ഡീസൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും കടുത്ത ആഘാതം ഏൽപ്പിക്കും എന്നാണ് നികുതി വിദഗ്‌ധരുടെ അഭിപ്രായം. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ എതിർത്ത് പല സംസ്ഥാനങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു.
Also Read: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി