ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പതഞ്ജലിയുടെ മരുന്നിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ച് കൊറോണിൽ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചതായി ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി ആയുർവേദ് അറിയിച്ചു. മരുന്നിന്‍റെ ഗവേഷണ റിപ്പോർട്ട് ബാബ രാംദേവ് പുറത്തുവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മരുന്ന് ഫലപ്രദമെന്നതിന്‍റെ ശാസ്ത്രീയ തെളിവുകൾ ബാബാ രാംദേവ് പുറത്തുവിട്ടത്.
പതഞ്ജലിയുടെ കൊവിഡ് മരുന്നിന് ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം
കൊവിഡിനെതിരായ പതഞ്ജലിയുടെ മരുന്നിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സർട്ടിഫിക്കേഷൻ സ്കീം അനുസരിച്ച് ആയുഷ് മന്ത്രാലയത്തിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചു.
പതഞ്ജലിയുടെ കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കഴിഞ്ഞ വർഷം ജൂണിൽ കൊറോണക്കെതിരെ മരുന്ന് കണ്ടെത്തിയതായി ബാബ രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ പതഞ്ജലിയുടെ പ്രഖ്യാപനം വിവാദമായി. തദ്ദേശീയമായി വികസിപ്പിക്കുന്നതിനാലാണ് ചിലർ എതിർക്കുന്നതെന്നായിരുന്നു രാംദേവിന്‍റെ പ്രതികരണം. വൈറസിനെ ചെറുക്കാനുള്ള മരുന്നല്ല ഇതെന്നും പ്രതിരോധ ശേഷി വർധിപ്പിക്കാൻ മാത്രമുള്ളതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.