മുംബെെ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ഞായറാഴ്ച മാത്രം 30,535 പുതിയ കേസുകളും 99 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,10,120 ആയി. ഇതടക്കം 24,79682 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 30,535 കൊവിഡ് രോഗികള്‍ - കൊവിഡ്
ഒരു ദിവസത്തിനിടെ 99 കൊവിഡ് മരണം
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ഞായറാഴ്ച 30,535 കേസുകള്‍
11,314 പേര്‍ ഇന്ന് രോഗ മുക്തരായിട്ടുണ്ട്. ഇതോടെ 22,14,867 പേരാണ് ഇതേവരെ സംസ്ഥാനത്ത് പൂര്‍ണ രോഗമുക്തി നേടിയിട്ടുള്ളത്. 89.32 ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. അതേസമയം 53,399 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. 2.15 ആണ് മരണ നിരക്ക്.
Last Updated : Mar 21, 2021, 10:28 PM IST