അല്‍മോറ (ഉത്തരാഖണ്ഡ്):മോശം ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ പേരില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്‌എന്‍എല്‍) 12,925 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. മോശം ഇന്‍റര്‍നെറ്റ് സേവനവും ഡാറ്റയുമാണ് ലഭ്യമാക്കുന്നതെന്ന് കാട്ടി ഉപഭോക്താവായ രോഹിത് ജോഷി എന്നയാള്‍ നല്‍കിയ പരാതിയിലാണ് അൽമോറ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ബിഎസ്‌എന്‍എല്ലിന് പിഴ ചുമത്തിയത്. ലഭ്യമാക്കുമെന്ന് പറഞ്ഞ വേഗത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നായിരുന്നു രോഹിത് ജോഷിയുടെ പരാതി.
'ഇന്‍റര്‍നെറ്റിന് വേഗതയില്ലാത്തത് ജോലിയെ ബാധിച്ചു'; ഉപഭോക്താവിനെ 'കറക്കിയ' ബിഎസ്‌എന്‍എല്ലിന് 12,925 രൂപ പിഴ - ഇന്‍റര്‍നെറ്റ്
വാഗ്‌ദാനം ചെയ്‌ത ഡാറ്റ വേഗത ലഭിച്ചില്ലെന്നും ഇതുമുഖേന ജോലിയില്‍ പലവിധ പ്രശ്‌നങ്ങളും നേരിട്ടുവെന്ന് കാണിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്‌എന്‍എല്‍) 12,925 രൂപ പിഴ ചുമത്തി അൽമോറ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
വര്‍ക്ക് ഫ്രം ഹോമിന്‍റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി രോഹിത് ജോഷി ഈ വര്‍ഷം ഫെബ്രുവരി 24 ന് ബിഎസ്‌എന്‍എല്‍ കണക്ഷന്‍ സ്വീകരിച്ചിരുന്നു. ബിഎസ്‌എന്‍എല്ലിന്‍റെ എയർ ബാൻഡ് നെറ്റ്‌വർക്കാണ് ഇയാള്‍ തെരഞ്ഞെടുത്തത്. കണക്ഷന്‍ ലഭ്യമാക്കുമ്പോള്‍ 70എംബിപിഎസ് (സെക്കന്‍റില്‍ 70 എംബി) ഡാറ്റ വേഗത ലഭിക്കുമെന്നാണ് ബിഎസ്‌എന്‍എല്‍ ഉറപ്പുനല്‍കിയതെന്നും എന്നാല്‍ ലഭിച്ചത് 15എംബിപിഎസ് (സെക്കന്‍റില്‍ 15 എംബി) മാത്രമാണെന്നും രോഹിത് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ അറിയിച്ചു.
ഇന്‍റര്‍നെറ്റ് ഡാറ്റ ലഭ്യതയിലെ കുറവ് തന്‍റെ ജോലിയെ സാരമായി ബാധിച്ചു. മോശം ഇന്‍റര്‍നെറ്റ് കണക്ഷന്‍ കാരണം പലതവണ തന്‍റെ മേലുദ്യോഗസ്ഥന് മുന്നില്‍ അപമാനിതനായി. തുടര്‍ന്ന് മനംമടുത്ത് താന്‍ മറ്റൊരു ടെലികോം കണക്ഷനിലേക്ക് മാറിയെന്നും ബിഎസ്എന്‍എല്‍ തനിക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്‌ടിച്ചുവെന്നും രോഹിത് ജോഷി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.