മലപ്പുറം: ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയം വിട്ട് വിശ്രമ ജീവിതം നയിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉപയോഗിച്ച് നിരവധി അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നേടിയെടുത്ത ആര്യാടന്‍ മുഹമ്മദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ ബലിയാടാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയത്തിലേക്ക് തള്ളിവിട്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരുന്തൻ നൗഷാദ് ആരോപിച്ചു.
ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയം വിട്ട് വിശ്രമ ജീവിതം നയിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം - congress workers against aryadan muhammad
മകന്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നേതാവായി അദ്ദേഹം മാറിയെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
മകന്‍ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നേതാവായി അദ്ദേഹം മാറിയിരിക്കുകയാണ്. ജനഹിത പരിശോധനയിൽ പരാജയപെട്ട സാഹചര്യത്തിൽ പാർട്ടി-രാഷ്ട്രീയ വിരുദ്ധ നിലപാടുകൾ മനസിലാക്കി വിശ്രമ ജീവിതം തെരഞ്ഞെടുക്കാന്‍ ആര്യാടൻ മുഹമ്മദ് സ്വയം തയ്യാറാവണമെന്നും നൗഷാദ് പറഞ്ഞു. ജില്ലയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പക്ഷാപാതപരമായി നിര്‍ണയിക്കുകയും സംഘടനാ തലത്തിൽ ഏകാധിപത്യ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇടപെടുകയും ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. വിവി പ്രകാശ്, പാർട്ടി മര്യാദകൾ ലംഘിച്ച് സ്വജന പക്ഷപാത രാഷ്ട്രീയത്തിന്‍റെ ജനവിരുദ്ധ രീതി അടിച്ചേൽപ്പിച്ച ആര്യാടൻ ഷൗക്കത്ത് എന്നിവര്‍ രാജിവെച്ച് സംഘടനാപരമായ ചുമതലകളില്‍ നിന്നും ഒഴിയാൻ തയ്യാറാവണമെന്നും നൗഷാദ് പറഞ്ഞു.