ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് പ്രതിഷേധം നടത്തും. അതിന് മുൻപായി എംപിമാര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ യോഗം ചേരും.
ഗാന്ധി പ്രതിമയ്ക്ക് മുൻപില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും
പ്രതിഷേധത്തിന് മുൻപായി എംപിമാര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ യോഗം ചേരും.
രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ വ്യാഴാഴ്‌ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള ചോര്‍ത്തല്‍ ആരോപണങ്ങളിൽ സുപ്രീംകോടതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
Also Read: കൊച്ചിയിലെ മുതിർന്ന മുസ്ലിംലീഗ് നേതാക്കൾ സി.പി.എമ്മിലേക്ക്