വാരാണസി :മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഓഫിസ് പിങ്ക് നിറത്തില്‍ പെയിന്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡിസംബര്‍ 13നാണ് കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ക്ഷേത്രത്തില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി മൈദാഗിനിനടുത്തുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും പിങ്ക് നിറത്തില്‍ പെയിന്റ് ചെയ്തിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് ഓഫിസിന്റെയും നിറം മാറ്റി. ഇതിനെതിരെയാണ് പ്രതിഷേധം. പ്രദേശത്തെ മിക്ക കെട്ടിടങ്ങളും പിങ്ക് നിറത്തില്‍ ആയതിനാലാണ് തീരുമാനം എടുത്തതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പാർട്ടി ഓഫിസ് 36 മണിക്കൂറിനുള്ളിൽ പഴയ രൂപത്തിലേക്ക് പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചു.