ന്യൂഡല്‍ഹി:എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജസ്വലമാക്കിയെന്ന് ശശി തരൂര്‍. ഇത് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് പാര്‍ട്ടിയെ കൂടുതല്‍ പ്രാപ്‌തമാക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി: ശശി തരൂര്‍ - കോണ്‍ഗ്രസ് വാര്‍ത്തകള്‍
ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് കൂടുതല്‍ പ്രാപ്‌തമായെന്ന് ശശിതരൂര്‍ പറഞ്ഞു
വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തി തെളിയിക്കും. തനിക്ക് ലഭിക്കുന്ന പദവിയേക്കാള്‍ പാര്‍ട്ടി ശക്തിപ്പെടാനാണ് ആഗ്രഹിക്കുന്നത്. ശക്തമായ ഇന്ത്യയ്‌ക്ക് ശക്തമായ കോണ്‍ഗ്രസ് ആവശ്യമാണ്.
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പടെ കോണ്‍ഗ്രസ് ഭരണഘടനയില്‍ പറഞ്ഞ കാര്യങ്ങള്‍ മലികാര്‍ജുന്‍ ഖാര്‍ഗെ നടപ്പാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശീ തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് 7,897 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശശി തരൂരിന് 1,072 വോട്ടുകളാണ് ലഭിച്ചത്.