കേരളം

kerala

ETV Bharat / bharat

ഭാരത് ജോഡോ യാത്ര; മാണ്ഡ്യയിൽ 'പേസിഎം' ടീ ഷർട്ട് ധരിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് - ബസവരാജ ബൊമ്മൈ

മാണ്ഡ്യ ജില്ലയിലെ മല്ലേനഹള്ളിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ 'പേസിഎം', 'പേഅശ്വത്നാരായണൻ', 'പേഈശ്വരപ്പ' എന്നിങ്ങനെ പ്രിന്‍റ് ചെയ്‌ത ടീ ഷർട്ടുകൾ ധരിച്ചെത്തിയ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Bharat Jodo Yatra  ഭാരത് ജോഡോ യാത്ര  പേസിഎം  രാഹുൽ ഗാന്ധി  PayCM  Congress workers detained for wearing PayCM Tshirt  പേസിഎം ടീഷർട്ട് ധരിച്ച കോണ്‍ഗ്രസുകാർക്കെതിരെ നടപടി  കോണ്‍ഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്  ഡികെ ശിവകുമാർ  സിദ്ധരാമയ്യ  ബസവരാജ ബൊമ്മൈ  ബസവരാജ ബൊമ്മൈക്കെതിരെ കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്ര; മാണ്ഡ്യയിൽ 'പേസിഎം' ടീ ഷർട്ട് ധരിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

By

Published : Oct 8, 2022, 4:10 PM IST

മാണ്ഡ്യ (കർണാടക): കർണാടകയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ 'പേസിഎം' എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാണ്ഡ്യ ജില്ലയിലെ മല്ലേനഹള്ളിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ 'പേസിഎം', 'പേഅശ്വത്നാരായണൻ', 'പേഈശ്വരപ്പ' എന്നിങ്ങനെ പ്രിന്‍റ് ചെയ്‌ത ടീ ഷർട്ടുകളാണ് ധരിച്ചിരുന്നത്.

നേരത്തെ ഭാരത് ജോഡോ യാത്രക്കിടെ പേസിഎം എന്ന് പ്രിന്‍റ് ചെയ്‌ത ടീ ഷർട്ട് ധരിച്ച പ്രവർത്തകന്‍റെ ഷർട്ട് പൊലീസ് അഴിച്ച് വാങ്ങുകയും അയാൾക്കെതിരെ ചാമരാജനഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. പിന്നാലെ ഭാരത് ജോഡോ യാത്രക്കിടെ ടീഷർട്ട് ധരിച്ചെന്ന പേരിൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

'പേസിഎം' ടീ-ഷർട്ട് ധരിച്ചതിന് തനിക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും രംഗത്തെത്തിയിരുന്നു. സർക്കാർ 40% കമ്മിഷനിൽ മുങ്ങി. കർഷകർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും കഷ്‌ടപ്പെടുന്നു. ഒരു വശത്ത് അഴിമതിയും അശാന്തിയും മറുവശത്ത് കർഷകരുടെ പ്രശ്‌നവും തൊഴിലില്ലായ്‌മയും. ജനങ്ങൾക്കിടയിൽ ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു, ശിവകുമാർ ആരോപിച്ചു.

അഴിമതി ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രചാരണമാണ് 'പേസിഎം'. പേടിഎം മാതൃകയിൽ 'പേസിഎം'(PAYCM) എന്ന് തയാറാക്കിയ ക്യൂആർ കോഡോഡു കൂടിയ ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ തയാറാക്കി ബെംഗളൂരു നഗരത്തിൽ പതിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.

പേസിഎം എന്ന തലക്കെട്ടിന് താഴെ 40% ഇവിടെ സ്വീകരിക്കും എന്നും രേഖപ്പെടുത്തിയതായിരുന്നു പോസ്റ്റർ. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌താൽ 'ഫോർട്ടി പേഴ‍്‍സന്‍റ് സർക്കാര ഡോട്ട് കോം' എന്ന വെബ്‌സൈറ്റിലേക്കെത്തും. അഴിമതികൾ റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണ് 'ഫോർട്ടി പേഴ‍്‍സന്‍റ് സർക്കാര ഡോട്ട് കോം'. ഇതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ നേരിട്ട് കോണ്‍ഗ്രസ് വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം.

ABOUT THE AUTHOR

...view details