ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന-പാചകവാതക വിലക്കയറ്റത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ഇന്ധന-പചകവാതക വിലക്കയറ്റം; രാജ്യത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്
മധ്യപ്രദേശില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ബന്ദ് ആചരിച്ചു. രാജ്യത്ത് വിലക്കയറ്റം തുടര്‍ക്കഥയാവുകയാണ്. രാജ്യത്തെ മധ്യവര്‍ഗവും ദരിദ്രരുമാണ് ഇതിതെ തുടര്‍ന്ന് പ്രതിസന്ധിയിലാകുന്നത്. എന്തുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി ധനികര്‍ക്ക് മേലുള്ള നികുതി ഉയര്‍ത്തുന്നില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് ചോദിച്ചു. എല്ലാ ദുരിതവും പാവങ്ങളുടെ പുറത്തേക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന് മേലുള്ള എക്‌സൈസ് തീരുവ കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാചകവാതക വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് അടുപ്പ് കത്തിച്ച് പാചകം ചെയ്‌ത് പ്രതിഷേധിച്ചു.
രാജസ്ഥാനില്‍ ട്രാക്‌ടര്‍ റാലിയും ജാഥയും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെയും മധ്യവര്‍ഗത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് രാജസ്ഥാന്‍ മന്ത്രി പിഎസ് ഖചരിയാവാസ് പറഞ്ഞു. പ്രധാന മന്ത്രി ഏത് പാര്‍ട്ടിക്കാരനായാലും അദ്ദേഹം ഇന്ത്യക്കാരനാണ്. എന്തുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്നും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത മന്ത്രി ചോദിച്ചു.