കേരളം

kerala

ETV Bharat / bharat

Congress On Activities Of INDIA Alliance 'പൊതുപരിപാടികൾ നടത്താത്തതിനർഥം 'ഇന്ത്യ' വിശ്രമിക്കുകയാണെന്നല്ല, എല്ലാ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നു': കോൺഗ്രസ്

Everything is Active Inside Opposition Alliance INDIA: പ്രതിപക്ഷ സഖ്യത്തിലെ നേതാക്കൾ ഓൺലൈൻ വഴി ആവശ്യമായ ചർച്ചകകളും പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് എഐസിസി

AICC On Activities Of INDIA Alliance  INDIA  Opposition Alliance INDIA  Opposition Alliance INDIA Activities  Opposition Alliance Meetings  എഐസിസി  ഇന്ത്യ  പ്രതിപക്ഷ സഖ്യം  പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രവർത്തനങ്ങൾ  കോൺഗ്രസ്
Congress On Activities Of INDIA Alliance

By ETV Bharat Kerala Team

Published : Oct 1, 2023, 11:08 PM IST

ന്യൂഡൽഹി : ഭോപ്പാലിൽ നടത്താനിരുന്ന സംയുക്ത റാലി റദ്ദാക്കിയതോടെ ഇന്ത്യ (Indian National Developmental Inclusive Alliance) സഖ്യത്തിന്‍റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്ന ധാരണ തെറ്റാണെന്ന് കോൺഗ്രസ് (Congress). ഇന്ത്യ ഒരു കേന്ദ്രീകൃത സഖ്യമല്ലാത്തതിനാൽ ചർച്ചകളും കൂടിയാലോചനകളും സംസ്ഥാനങ്ങളിൽ തന്നെയാണ് നടക്കുന്നത്. സെപ്‌റ്റംബർ 18 മുതൽ 22 വരെയുള്ള അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിലും കഴിഞ്ഞ ആഴ്‌ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിലും കക്ഷികൾ തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നെന്നും എഐസിസി കോഡിനേറ്റർ സയ്യിദ് നസീർ ഹുസൈൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇന്ത്യൻ സഖ്യത്തിന്‍റെ സോഷ്യൽ മീഡിയ പ്രതിനിധികളും സംയുക്ത പ്രചാരണ ഉപസമിതികളും മുംബൈയിലും ഡൽഹിയിലുമായി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നതായി പാർട്ടി വൃത്തങ്ങൾ തന്നെ അറിയിച്ചിരുന്നു. തുടർന്ന് പല ചർച്ചകളും ഓൺലൈനായും നടന്നിട്ടുണ്ട്. നിലവിൽ സംയുക്ത യോഗങ്ങൾ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ (Lok Sabha Polls) നടത്താൻ സാധ്യതയില്ലെന്നും അനുയോജ്യമായ സ്ഥലത്ത് സമ്മേളനങ്ങൾ നടത്താനുള്ള ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

പൊതുയോഗങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ലക്ഷക്കണക്കിന് പ്രവർത്തകരെ അണിനിരത്തേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സംയുക്ത റാലിയുടെ ആതിഥേയത്വം, മുതിർന്ന നേതാക്കളുടെ സൗകര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതായി വരുമെന്നും എഐസിസി ഭാരവാഹി പറഞ്ഞു. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തിൽ അതാത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ തീരുമാനങ്ങൾ എടുക്കും.

സഖ്യത്തിന്‍റെ ദേശീയ സെക്രട്ടേറിയറ്റ് ഇതുവരെ ഡൽഹിയിൽ സ്ഥാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷന്‍റെ ഓഫിസിൽ നിന്നാണ് മിക്ക സഹായങ്ങളും നൽകുന്നത്. അതിനാൽ, നേതാക്കന്മാർ ഒന്നിച്ച് ഒരു പ്രത്യേക സ്ഥലത്ത് ഒത്തുചേരുന്നില്ല എന്നതുകൊണ്ട് അവർ ചർച്ചകൾ നടത്തുന്നില്ലെന്ന് അർഥമാക്കേണ്ടതില്ലെന്ന് എഐസിസി സോഷ്യൽ മീഡിയ ഇൻ ചാർജ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read :Rahul Gandhi About Caste Census 'രാജ്യത്ത് 50 ശതമാനം ഒബിസിക്കാര്‍ക്കും പ്രാതിനിധ്യമില്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും': രാഹുല്‍ ഗാന്ധി

സഖ്യത്തിന്‍റെ 13 അംഗ കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം മധ്യപ്രദേശിൽ സംയുക്ത റാലി നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സഖ്യത്തിനകത്തെ ചില ആഭ്യന്തര പ്രശ്‌നങ്ങൾക്കൊണ്ട് റാലി പാർട്ടി തന്നെ റദ്ദാക്കി. പിന്നീട് സീറ്റ് പങ്കിടൽ ഉൾപ്പടെ പൊതുപരിപാടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗത്തു നിന്നും യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ തിരക്കിലേക്കും നീങ്ങിയ സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യത്തെ കുറിച്ചുയർന്ന സംശയങ്ങൾക്കാണ് പാർട്ടി വൃത്തങ്ങൾ മറുപടി നൽകിയത്.

Also Read :Sidhu On INDIA Alliance Supkhpal Khaira Arrest 'ഇന്ത്യ മുന്നണി' ഉയർന്ന പർവ്വതം പോലെ; പഞ്ചാബിലെ സഖ്യത്തില്‍ വിള്ളല്‍ ഒഴിവാക്കാന്‍ നീക്കവുമായി സിദ്ദു

ABOUT THE AUTHOR

...view details