ന്യൂഡൽഹി: കോൺഗ്രസ് നേതാവും തിരുവനന്തപുരത്തുനിന്നുള്ള എംപിയുമായ ഡോ. ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സഹോദരിക്കും 85 വയസുള്ള അമ്മയ്ക്കും രോഗബാധയുള്ളതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഡോ. ശശി തരൂര്‍ എംപിയ്ക്ക് കൊവിഡ് - hashi Tharoor tests positive for COVID19
സഹോദരിക്കും 85 കാരിയായ അമ്മയ്ക്കും രോഗബാധയുണ്ടെന്ന് ശശി തരൂര്‍.
ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു
സഹോദരി കാലിഫോർണിയയിൽ വച്ച് ഫൈസര്‍ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. കൂടാതെ താനും അമ്മയും കൊവിഷീൽഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തിരുന്നു. അണുബാധ തടയാന്‍ കഴിഞ്ഞില്ലെങ്കിലും വാക്സിനുകള്‍ക്ക് രോഗത്തിന്‍റെ ആഘാതം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ കുറിച്ചു.
Last Updated : Apr 21, 2021, 8:43 PM IST