ഡൽഹി:
അടുത്തിടെ കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സിറ്റ് വിഭജനം സംബന്ധിച്ച് ഇന്ത്യാ മുന്നണിയില്‍ അതൃപ്‌തി നിലനില്‍ക്കെയാണ് പൊതു തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ മുന്നണി സജ്ജമാകുന്നത്. മുന്നണിയെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസിനുള്ള ഉത്തരവാദിത്തം വലുതാണ്. അതുകൊണ്ട് തന്നെ എഐസിസി യോഗത്തിന് ഏറെ പ്രാധാന്യവും കൈവരുന്നുണ്ട്. പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച പാർട്ടി നേതാക്കളുടെ യോഗത്തിൽ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിച്ചു (Congress president Mallikarjun Kharge on Thursday chaired a meeting).
മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്ത യോഗത്തിൽ എഐസിസി സംസ്ഥാന ചുമതലയുള്ളവരും സംസ്ഥാന യൂണിറ്റ് മേധാവികളും സിഎൽപി നേതാക്കളും പങ്കെടുത്തു. സീറ്റ് വിഭജന സാധ്യതകളെക്കുറിച്ച് അഞ്ചംഗ കോൺഗ്രസ് സഖ്യ സമിതി ഖാർഗെക്ക് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്.
ഡൽഹിയിലെയും പഞ്ചാബിലെയും സംസ്ഥാന യൂണിറ്റുകൾ എഎപിയുമായി കരാറിന് എതിരാണെങ്കിലും പഞ്ചാബിലെ കോൺഗ്രസ് എംപിമാർ ബിജെപിയും അതിന്‍റെ മുൻ സഖ്യകക്ഷിയായ എസ്എഡിയും ഒന്നിക്കുന്നത് തടയാൻ എഎപിയുമായി സീറ്റ് പങ്കിടൽ ക്രമീകരണത്തിന് അനുകൂലമാണെന്നാണ് നേതാക്കൾ നല്‍കുന്ന സൂചന.
കർഷക വിരുദ്ധ നിയമങ്ങളുടെ പേരിൽ എസ്എഡി എൻഡിഎയിൽ നിന്ന് പുറത്തായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുമായി കൈകോർത്തേക്കുമെന്ന് കോൺഗ്രസ് എംപിമാർ സഖ്യ സമിതിയെ അറിയിച്ചു.
പഞ്ചാബിലെ ആകെയുള്ള 13 ലോക്‌സഭാ സീറ്റുകളിൽ എട്ടെണ്ണം കോൺഗ്രസിന്‍റെ കൈവശമാണ് ശേഷിക്കുന്ന അഞ്ചെണ്ണം ആം ആദ്മി പാർട്ടിക്ക് വിട്ടുകൊടുത്തേക്കാം. ഡൽഹിയിൽ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപിയുടെ കൈവശമാണെങ്കിലും കോൺഗ്രസിന് മൂന്നോ നാലോ സീറ്റുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.