ഹൈദരാബാദ്: തെലങ്കാനയില്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന അഭിഭാഷകരായ ഗട്ടു വാമൻ റാവു, പിവി നാഗമണി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷന്‍ ഉത്തം കുമാർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജനെ കണ്ടു. കൊലപാതകത്തിന് പിന്നില്‍ മണ്ണ് മാഫിയയും ടിആർഎസ് നേതാക്കളും ആണെന്നും അവര്‍ക്ക് പൊലീസ് സഹായം ഉണ്ടായിരുന്നതായും കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചു.
അഭിഭാഷക ദമ്പതികളുടെ കൊലപാതകം; സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
സംഭവത്തില്‍ കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചത്.
അഭിഭാഷക ദമ്പതികളുടെ കൊലപാതകം; സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
സംഭവത്തിന് പിന്നില്‍ ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ അന്വേഷണം നടത്തിയാല്‍ ഒരു ഫലവുമുണ്ടാകില്ലെന്നും ഉത്തം കുമാർ റെഡ്ഡി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേഗത്തിലുള്ള നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവും കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.