കേരളം

kerala

ETV Bharat / bharat

വിലക്കയറ്റവും പണപ്പെരുപ്പവും ; കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ച് നേതാക്കള്‍

വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ എന്നിവക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിലാണ് നേതാക്കള്‍ കറുത്ത വസ്‌ത്രം ധരിച്ചെത്തിയത്. മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെത്തിയതും കറുത്ത വസ്‌ത്രം ധരിച്ച്

Congress protest on Price rise inflation and unemployment  congress leaders dressed in black in protest  inflation  unemployment  വിലക്കയറ്റം  പണപ്പെരുപ്പം  തൊഴിലില്ലായ്‌മ  കോണ്‍ഗ്രസ് പ്രതിഷേധം  വിലക്കയറ്റവും പണപ്പെരുപ്പവും  സോണിയ ഗാന്ധി  Sonia Gandhi  Rahul Gandhi  Priyanka Gandhi
വിലക്കയറ്റവും പണപ്പെരുപ്പവും ; കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ച് നേതാക്കള്‍

By

Published : Aug 5, 2022, 1:57 PM IST

ന്യൂഡല്‍ഹി:വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ കോൺഗ്രസ് പ്രവർത്തകർ ആഹ്വാനം ചെയ്‌ത പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നേതാക്കള്‍. കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ചാണ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിന് എത്തിയത്. രാഹുൽ ഗാന്ധി കറുപ്പ് ഷർട്ട് ധരിച്ചപ്പോള്‍, പ്രിയങ്ക ഗാന്ധി കറുത്ത സ്യൂട്ട് ധരിച്ചെത്തി.

അതേസമയം മല്ലികാർജുൻ ഖാർഗെ രാജ്യസഭയില്‍ കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ചെത്തിയാണ് വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ജനാധിപത്യത്തിനും സാമുദായിക സൗഹാർദത്തിനും വേണ്ടി പോരാടുന്നതിനാലാണ് ഗാന്ധി കുടുംബത്തെ ബിജെപി ആക്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ഇ.ഡി ബിജെപിയുടെയും ആർ.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്നും പ്രതിപക്ഷത്തിനെതിരെ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, ജിഎസ്‌ടി നിരക്ക് വർധന എന്നിവയ്‌ക്കെതിരെ കോൺഗ്രസ് ഇന്നും പ്രതിഷേധം തുടരുകയാണ്.

ഡൽഹിയിൽ പാർട്ടി നേതാക്കൾ പാർലമെന്‍റിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളും സമാനമായ പ്രതിഷേധ പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കും. അതേസമയം നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ്, രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചു.

Also Read രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച്: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

ABOUT THE AUTHOR

...view details