ന്യൂഡൽഹി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജഗദീഷ് ശർമയുടെ ഹർജി ഡൽഹി ഹൈക്കോടതിയിൽ. 'രാഹുൽ പ്രിയങ്ക സേന' എന്ന പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ സംഘടന രൂപീകരിച്ച ശർമ, ഒമിക്രോൺ അതിവേഗം പടരുന്നതിനാൽ തെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പൊതുതാൽപര്യ ഹർജിയിൽ അഭ്യർഥിച്ചു.
വ്യാഴാഴ്‌ച ചീഫ് ജസ്റ്റിസുമാരായ ഡിഎൻ പട്ടേൽ, ജ്യോതി സിങ് എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹർജി സമർപ്പിച്ചു. എന്നാൽ ബെഞ്ച് ചേരാത്തതിനാൽ വാദം കേൾക്കാനായില്ല.
അഭിഭാഷകരായ രുദ്ര വിക്രം സിങ്, മനീഷ് കുമാർ എന്നിവർ മുഖേന ഫയൽ ചെയ്ത ഹർജിയിൽ, പകർച്ചവ്യാധിയുടെ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള പദ്ധതികളും ഓക്സിജൻ, മറ്റ് അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള തയാറെടുപ്പുകളും സമർപ്പിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.