കേരളം

kerala

ETV Bharat / bharat

ജനങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്; നിർദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ് സൈറ്റ് തുറന്നു

Congress Launched Website ഇന്ത്യയിലെ ജനങ്ങളെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ പങ്കാളികളാക്കാൻ വെബ്‌സൈറ്റും ഇമെയിൽ ഐഡിയും തയ്യാറാക്കി കോണ്‍ഗ്രസ്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് ജനങ്ങളുടെ പ്രകടന പത്രിക ആയിരിക്കുമെന്ന് പി ചിദംബരം.

LS poll manifesto  Congress launches website  നിർദ്ദേശങ്ങൾ ക്ഷണിച്ച്‌ കോൺഗ്രസ്  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  Lok Sabha
Congress Launched Website

By ETV Bharat Kerala Team

Published : Jan 17, 2024, 6:28 PM IST

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയ്‌ക്കായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച്‌ കോൺഗ്രസ്. ഇതിനായി വെബ്‌സൈറ്റും ഇമെയിൽ ഐഡിയും ബുധനാഴ്‌ച പുറത്തിറക്കി (Congress Launched Website). പ്രകടന പത്രികയ്‌ക്കായി പാർട്ടി കൂടിയാലോചനകൾ നടത്തുകയും പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടുകയും ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ തലവനായ പി ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു (Peoples Suggestions For LS Poll Manifesto). ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം ഇതൊരു ജനകീയ പ്രകടനപത്രികയായിരിക്കും. അതിനാൽ ലഭ്യമായ ഏതാനും ആഴ്‌ചകൾക്കുള്ളിൽ കഴിയുന്നത്ര നിർദ്ദേശങ്ങൾ ശേഖരിക്കേണ്ടത് പ്രധാനമാണ്," ചിദംബരം പറഞ്ഞു.

"ഇന്ത്യയിലെ ജനങ്ങളെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ പങ്കാളികളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ അവരുടെ നിർദ്ദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു ജനകീയ പ്രകടന പത്രികയാക്കാനായി അതില്‍ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ നൽകാനായി ക്ഷണിക്കുകയും ചെയ്യുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സംസ്ഥാനത്തും ഒരു കൺസൾട്ടേഷനെങ്കിലും നടത്താനാണ് ആലോചിക്കുന്നതായും കൺസൾട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും എന്നാൽ പ്രകടനപത്രികയിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് പാർട്ടി മേധാവി തീരുമാനമെടുക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

"ഇന്ത്യ ഗ്രൂപ്പിലെ സഖ്യകക്ഷികൾ കൺസൾട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ സ്വാഗതം ചെയ്യുന്നു. ഉന്നതതല കൂടിയാലോചന വേണമോ എന്ന് കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കും," ചിദംബരം പറഞ്ഞു.

awaazbharatki.in എന്ന വെബ്‌സൈറ്റിലോ awaazbharatki@inc.in എന്ന ഇ-മെയിലിലോ നിർദ്ദേശങ്ങൾ നൽകാമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ജനങ്ങളുടെ ശബ്‌ദം രേഖയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമം നടത്തുന്നതെന്ന് പാർട്ടി മാനിഫെസ്റ്റോ കമ്മിറ്റി കൺവീനർ ടി എസ് സിംഗ് ദിയോ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്: ജനുവരി 13 ന്‌ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ആരംഭിച്ചതായി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ നിര്‍മിച്ച വ്യാജ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സൈബർ ക്രൈം സ്‌റ്റേഷനിലാണ്‌ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്‌. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫണ്ട് ശേഖരിക്കുന്നതിനായാണ് ഇത്തരത്തില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. വ്യാജ വെബ്‌സൈറ്റിലൂടെ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പരാതിയില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ:പുതുമുഖമല്ല പ്രശ്‌നം, സമയമാണ് പ്രശ്‌നം; സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നേരത്തെയാക്കും, ശശി തരൂർ

ALSO READ:മഹാ വികാസ് അഘാഡി ഐക്യം ഇന്ത്യാ ബ്ലോക്കിനെ ശക്തിപ്പെടുത്തും; കോൺഗ്രസ്

ABOUT THE AUTHOR

...view details