കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശില്‍ കോൺഗ്രസ് സ്ഥാനാർഥിയായി 'ബിക്കിനി ഗേൾ' അർച്ചന ഗൗതം: കാണാം ചിത്രങ്ങൾ - അര്‍ച്ചന ഗൗതം രാഷ്ട്രീയത്തില്‍

സൗത്ത് ഫിലിം ഇൻഡസ്‌ട്രിയിൽ 'ബിക്കിനി ഗേൾ' എന്നാണ് അര്‍ച്ചന ഗൗതം അറിയപ്പെടുന്നത്. ഇത് മാത്രമല്ല, ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന ചിത്രത്തിലും അർച്ചന അഭിനയിച്ചിട്ടുമുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായി മീററ്റിലെ ഹസ്തിനപുരിൽ നിന്നാണ് ഇവര്‍ ജനവിധി തേടുക.

bikini girl in politics  bikini girl archna gautam  archana gautam ticket from meerut  up assembely election 2022  യുപി നിയമസഭാ തെരഞ്ഞെടുപ്പ് 2022  ബിക്കിനി ഗേള്‍ അര്‍ച്ചന ഗൗതം  അര്‍ച്ചന ഗൗതം രാഷ്ട്രീയത്തില്‍  യുപിയില്‍ കോണ്‍ഗ്രസിലെ താര സ്ഥാനാര്‍ഥികള്‍
'ബിക്കിനി ഗേളിന്' മീററ്റില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്

By

Published : Jan 14, 2022, 12:36 PM IST

Updated : Jan 14, 2022, 2:53 PM IST

ഉത്തര്‍ പ്രദേശ്:നിയമസഭ തെരഞ്ഞെടുപ്പില്‍ നടിയും മോഡലും സൗന്ദര്യ മത്സര വിജയിയുമായ അര്‍ച്ചന ഗൗതമിന് സീറ്റ് നല്‍കി ഉത്തർപ്രദേശ് കോണ്‍ഗ്രസ്. മീററ്റിലെ ഹസ്തിനപുരിൽ നിന്നാണ് ഇവര്‍ ജനവിധി തേടുക. കോണ്‍ഗ്രസ് പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് അര്‍ച്ചനയുടെ പേരുള്ളത്.

അര്‍ച്ചന ഗൗതം പ്രിയങ്ക ഗാന്ധിക്കൊപ്പം

26 കാരിയായ അർച്ചന ഗൗതം 'മിസ് ഉത്തർപ്രദേശ്' (2014) ആയിരുന്നു. ‘മിസ് ബിക്കിനി ഇന്ത്യ’, ‘മിസ് ബിക്കിനി യൂണിവേഴ്സ് ഇന്ത്യ’, ‘മിസ് ബിക്കിനി യൂണിവേഴ്സ്’ മത്സരങ്ങളിലും അര്‍ച്ചന വിജയിച്ചിരുന്നു.

ഉത്തർപ്രദേശില്‍ കോൺഗ്രസ് സ്ഥാനാർഥിയായി 'ബിക്കിനി ഗേൾ' അർച്ചന ഗൗതം

2018-ലെ 'മിസ് കോസ്‌മോസ് വേൾഡ് കോമ്പറ്റീഷനിൽ' ഇന്ത്യയെ പ്രതിനിധീകരിച്ച് അർച്ചനയും പങ്കെടുത്തു. 2018-ൽ എസ്. രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡ്, ജിആർടിയുടെ വിമൻ അച്ചീവർ അവാർഡ്, മലേഷ്യയില്‍ വച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ 'മിസ് ടാലന്റ്' ആയും അര്‍ച്ചന തെരഞ്ഞെടുക്കപ്പെട്ടു.

‘മിസ് ബിക്കിനി ഇന്ത്യ’

Also Read: ലോകത്തിലെ ഏറ്റവും സുന്ദര പുരുഷന്‍റെ ചിത്രങ്ങള്‍ കാണാം..

മീററ്റിലെ ഐഐഎംടിയിൽ നിന്ന് ബിജെഎംസി ബിരുദം നേടിയ അര്‍ച്ചന 2015ലാണ് അർച്ചന ഗൗതം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൗത്ത് ഫിലിം ഇൻഡസ്‌ട്രിയിൽ 'ബിക്കിനി ഗേൾ' എന്നാണ് അവർ അറിയപ്പെടുന്നത്. ഇത് മാത്രമല്ല, ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന ചിത്രത്തിലും അർച്ചന അഭിനയിച്ചിട്ടുമുണ്ട്.

'ബിക്കിനി ഗേളിന്' മീററ്റില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്

ശ്രദ്ധ കപൂറിന്റെ 'ഹസീന പാർക്കർ', 'ബാരാത് കമ്പനി' എന്നീ ചിത്രങ്ങളിലും അർച്ചന അഭിനയിച്ചു. നിരവധി പരസ്യങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഐപിഎൽ ഇറ്റ്സ് പ്യുവർ ലവ്, ഗുണ്ടാസ് എന്നീ തെലുങ്ക് ചിത്രങ്ങളിലും 47എ എന്ന തമിഴ് ചിത്രത്തിലും ഇവര്‍ അഭിനയിച്ചിരുന്നു.

'മിസ് കോസ്‌മോസ് വേൾഡ്
'മിസ് ഉത്തർപ്രദേശ്' (2014)
Last Updated : Jan 14, 2022, 2:53 PM IST

ABOUT THE AUTHOR

...view details