ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പതാക പൊട്ടി വീണു. 137ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി രാവിലെ പതാക ഉയര്‍ത്തുമ്പോഴാണ് കൊടിമരത്തില്‍ നിന്ന് പൊട്ടി വീണത്.
എന്നാല്‍ അത് നിലത്തുവീഴാതെ സോണിയ പിടിച്ച് അവിടെ കൂടിയവര്‍ക്ക് മുന്നില്‍ അല്പനേരം പ്രദര്‍ശിപ്പിച്ചു. പിന്നീട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊടി മരത്തില്‍ കയറി പതാക കെട്ടുകയായിരുന്നു.