കേരളം

kerala

ETV Bharat / bharat

ചിന്തൻ ശിബിറിന് ഇന്ന് സമാപനം ; നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കും, ഉദയ്‌പൂര്‍ പ്രഖ്യാപനം വൈകീട്ട്

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം, ശിബിറില്‍ ചര്‍ച്ച ചെയ്‌ത ആറ് പ്രമേയങ്ങള്‍ ചർച്ച ചെയ്‌തതിന് ശേഷം അംഗീകരിക്കും

കോണ്‍ഗ്രസ് ചിന്തൻ ശിബിർ സമാപനം  കോണ്‍ഗ്രസ് ഉദയ്‌പൂര്‍ പ്രഖ്യാപനം  congress chintan shivir  chintan shivir to conclude today  cwc to deliberate on recommendations  udaipur declaration  ത്രിദിന ചിന്തൻ ശിബിര്‍  ചിന്തൻ ശിബിര്‍ പ്രമേയം  ചിന്തൻ ശിബിര്‍ നിര്‍ദേശങ്ങള്‍
കോണ്‍ഗ്രസിന്‍റെ ചിന്തൻ ശിബിരിന് ഇന്ന് സമാപനം; നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കും, ഉദയ്‌പൂര്‍ പ്രഖ്യാപനം വൈകീട്ട്

By

Published : May 15, 2022, 11:11 AM IST

ഉദയ്‌പൂര്‍ (രാജസ്ഥാന്‍): രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന കോൺഗ്രസിന്‍റെ ത്രിദിന ചിന്തൻ ശിബിര്‍ ഇന്ന് സമാപിക്കും. ആറ് സമിതികള്‍ സമർപ്പിച്ച ശിപാർശകൾ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചർച്ച ചെയ്യും. ഇതിന് ശേഷം വൈകീട്ട് 3.30ന് ഉദയ്‌പൂര്‍ പ്രഖ്യാപനമുണ്ടാകും.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിറിൽ 430 ഓളം നേതാക്കളാണ് പങ്കെടുത്തത്. ശിബിറിലെ രണ്ടാം ദിനം രാഷ്‌ട്രീയം, സംഘടന, കർഷക പ്രശ്‌നങ്ങള്‍, യുവജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സാമൂഹ്യനീതി, ക്ഷേമം, സാമ്പത്തികം എന്നിങ്ങനെ വ്യത്യസ്‌ത വിഷയങ്ങളില്‍ 6 സമിതികളായി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്‌തതിന് ശേഷം ശിബിറില്‍ ചര്‍ച്ച ചെയ്‌ത ആറ് പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും.

നിര്‍ണായക നിര്‍ദേശങ്ങള്‍ : ചിന്തന്‍ ശിബിറിനായി രൂപീകരിച്ച ആറ് സമിതികള്‍ നിർണായക നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. യുവജനങ്ങള്‍, ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവർക്ക് 50 ശതമാനം സംവരണം, 'ഒരു കുടുംബം ഒരു ടിക്കറ്റ്' നയം, യൂത്ത് കോൺഗ്രസിന്‍റെയും എൻഎസ്‌യുഐയുടെയും ആഭ്യന്തര തെരഞ്ഞെടുപ്പുകൾ, കർഷകർക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കല്‍, പാർലമെന്‍ററി പാർട്ടി ബോർഡ് രൂപീകരിക്കല്‍ തുടങ്ങിയവയാണ് സമിതി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍. ഇതിന് യോഗം അംഗീകാരം നല്‍കിയ ശേഷമായിരിക്കും ഉദയ്‌പൂര്‍ പ്രഖ്യാപനം ഉണ്ടാവുക.

Also read: രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം ; അടിയന്തര നടപടികൾ ആവശ്യമെന്ന് പി ചിദംബരം

സംഘടനയെ അടിമുടി മാറ്റുന്ന നിര്‍ദേശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവർത്തക സമിതി ചില അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കാനും സാധ്യതയുണ്ട്. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും പാര്‍ട്ടിക്ക് നവീകരണം ആവശ്യമാണെന്നും ചിന്തന്‍ ശിബിര്‍ ഉദ്‌ഘാടനം ചെയ്യവേ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രസംഗിക്കും.

ABOUT THE AUTHOR

...view details