കേരളം

kerala

ETV Bharat / bharat

കോൺഗ്രസിനെ പുർവസ്ഥിതിയിലെത്തിക്കുക അസാധ്യം: നരോട്ടം മിശ്ര - മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര

തെരഞ്ഞെടുപ്പ് “പഞ്ചനക്ഷത്ര സംസ്കാരം” കൊണ്ട് ജയിക്കില്ലെന്നും പാർട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നുമുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ വിമർശനത്തിന് പിന്നാലെയാണ് നരോട്ടം മിശ്രയുടെ പരാമർശം.

Congress cannot be renewed  even Gandhiji called for party's dissolution: Narottam Mishra  നരോട്ടം മിശ്ര  കോൺഗ്രസിനെ പുർവ്വസ്ഥിതിയിലെത്തിക്കുക അസാധ്യം  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര  കോൺഗ്രസ് പാർട്ടി
കോൺഗ്രസ്

By

Published : Nov 23, 2020, 5:10 PM IST

ഭോപാൽ: കോൺഗ്രസ് പാർട്ടിയെ പൂർവാവസ്ഥയിലെത്തിക്കുക സാധ്യമല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. തെരഞ്ഞെടുപ്പ് “പഞ്ചനക്ഷത്ര സംസ്കാരം” കൊണ്ട് ജയിക്കില്ലെന്നും പാർട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നുമുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ വിമർശനത്തിന് പിന്നാലെയാണ് നരോട്ടം മിശ്രയുടെ പരാമർശം. കോൺഗ്രസ് മരിക്കുകയാണെന്നും ഗുലാം നബി ആസാദ്, കപിൽ സിബൽ, ചിദംബരം എന്നിവർ ഇത് ഒടുവിൽ സമ്മതിച്ചെന്നും മിശ്ര കൂട്ടിച്ചേർത്തു.

പഞ്ചനക്ഷത്ര സംസ്‌കാരം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനാകില്ല. പാര്‍ട്ടി ടിക്കറ്റ് കിട്ടിയാല്‍ ആദ്യം പഞ്ചനക്ഷത്ര ഹോട്ടല്‍ ബുക്ക് ചെയ്യും എന്നതാണ് ഇന്നത്തെ നേതാക്കളുടെ പ്രശ്‌നം. ഒരിടത്തേക്കുള്ള റോഡ് മോശമാണെങ്കില്‍ അവര്‍ അങ്ങോട്ട് പോകില്ല. പഞ്ചനക്ഷത്ര സംസ്‌കാരം ഉപേക്ഷിക്കാതെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലായെന്നുമായിരുന്നു ബിഹാർ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം ആസാദ് പറഞ്ഞത്.

പ്രവര്‍ത്തന ശൈലി മാറ്റാതെ കാര്യങ്ങളില്‍ മാറ്റം വരില്ല. പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കണം. എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പുകള്‍ നടത്തണം. ദേശീയ ബദലാകാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരവാഹികളെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആസാദ് ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details