കേരളം

kerala

ഡല്‍ഹിയിലെ നികുതി പണം ഇവിടെ വേണ്ട, ആം ആദ്മിയോട് ഗുജറാത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഡൽഹി സർക്കാർ ചെയ്‌ത ജനക്ഷേമ പ്രവർത്തനങ്ങൾ പരസ്യമാക്കി ജൂലൈ ഒമ്പതിനാണ് ആംആദ്‌മി ഗുജറാത്തിലെ പത്രങ്ങളിൽ പരസ്യം നൽകിയത്. ഇതിനെതിരെ വിമർശനവുമായി രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തി.

By

Published : Jul 10, 2021, 9:02 AM IST

Published : Jul 10, 2021, 9:02 AM IST

ഗുജറാത്ത് പിടിക്കാൻ ആംആദ്‌മി  ഗുജറാത്ത് പിടിക്കാൻ ആംആദ്‌മി വാർത്ത  ഗുജറാത്ത് തെരഞ്ഞെടുപ്പ്  പത്ര പരസ്യത്തിനെതിരെ രാഷ്‌ട്രീയ പാർട്ടികൾ  ഗുജറാത്ത് പത്രങ്ങളിലെ പരസ്യം  aadmi party's advertisement Gujarati newspapers  aadmi party's advertisement model  gujarat elections  Cogress and Bjp against aadmi party's advertisement  2022 election
ഗുജറാത്ത് പിടിക്കാൻ ആംആദ്‌മി; പത്ര പരസ്യത്തിനെതിരെ രാഷ്‌ട്രീയ പാർട്ടികൾ

ഗാന്ധിനഗർ:നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആംആദ്‌മിയുടെ പത്രപരസ്യത്തെ വിമർശിച്ച് രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തി. പരസ്യ മോഡൽ പിന്തുടരുകയാണ് ആംആദ്‌മി സർക്കാരെന്നും ഡൽഹിയിലെ ജനങ്ങളുടെ നികുതിപ്പണമാണ് ഇതിലൂടെ നശിപ്പിക്കുന്നതെന്നുമുള്ള ബിജെപിയും കോൺഗ്രസും വിമർശിച്ചു.

2022ൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമാകുകയാണ് ആംആദ്‌മി പാർട്ടി. ഡൽഹിക്ക് പുറത്ത് പാർട്ടിയെ വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആംആദ്‌മിക്ക് ലഭിച്ച സീറ്റുകൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

ഡൽഹി സർക്കാർ ചെയ്‌ത ജനക്ഷേമ പ്രവർത്തനങ്ങൾ പ്രകീർത്തിച്ചുകൊണ്ട് ജൂലൈ ഒമ്പതിനാണ് ആംആദ്‌മി പത്രപരസ്യം നൽകിയത്. ഡൽഹിയിലെ ജനങ്ങളുടെ നികുതിപണം നഷ്‌ടമാക്കുകയാണെന്ന് ബിജെപിയും പരസ്യ മോഡൽ സർക്കാരാണിതെന്ന് കോൺഗ്രസും വിമർശിച്ചു.

'പരസ്യ സർക്കാർ'; ബിജെപി

2022ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ബിജെപി ആംആദ്‌മിയെ വിമർശിച്ചു. ഡൽഹി സർക്കാർ പരസ്യത്തിനായി 3,000 കോടി രൂപയാണ് ചെലവാക്കിയതെന്ന് ബിജെപി വക്താവ് യാസൽ വ്യാസ് ആരോപിച്ചു. സർക്കാർ ജനക്ഷേമത്തിലുപരി പരസ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആംആദ്‌മി പരസ്യപ്രചാരണങ്ങൾക്കാണ് മുൻഗണന നൽകുന്നത്, എന്നാൽ ബിജെപി ജനക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി രൂപാനി പ്രതികരിച്ചു.


'പരസ്യം മോഡലാക്കരുത്'; കോൺഗ്രസ്

ദുരന്ത നിവാരണ നിയമത്തിന് കീഴിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നിശ്ചിത തുക അനുവദിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഡൽഹി സർക്കാർ വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നാൽ സർക്കാർ പരസ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ബിജെപിയുടെ ബി ടീമാണ് ആംആദ്‌മി. ബിജെപിയുടെ പ്രചാരണ തന്ത്രങ്ങൾ തന്നെയാണ് ആംആദ്‌മിയും പിന്തുടരുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളാണ് കോൺഗ്രസ് പരിഗണനയിലുള്ളതെന്നും ജനങ്ങളുടെ ക്ഷേമം മുന്നിൽക്കണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുകയെന്നും കോൺഗ്രസ് വക്താവ് ഡോ. മനീഷ്‌ ദോഷി പറഞ്ഞു. ജനങ്ങളുടെ മോഡലുകളാണ് പിന്തുടരുന്നതെന്നും പരസ്യ മോഡൽ ശരിയായ മോഡൽ അല്ലെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു.

വിശദീകരണവുമായി ആംആദ്‌മി

ഡൽഹിയിൽ പിന്തുടരുന്ന വികസന-ജനക്ഷേമ മോഡൽ ഗുജറാത്തിലും നടപ്പിൽ വരുത്താനാണ് ആംആദ്‌മി പാർട്ടി ശ്രമിക്കുന്നത്. കൊവിഡ് ഡൽഹിയിൽ പിടിമുറുക്കിയത് പോലെ ഗുജറാത്തിലും കൊവിഡ് സാഹചര്യം മോശമാണ്.

ഡൽഹിയിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ ഗുജറാത്തിലെ ജനങ്ങളെ അറിയിച്ച് അവരെ ബോധവൽക്കരിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആംആദ്‌മി ശ്രമിക്കുന്നതെന്നും ആംആദ്‌മി മീഡിയ ഇൻ ചാർജ് തുളി ബാനർജി പറഞ്ഞു.

READ MORE:ഉത്തർ പ്രദേശിൽ ബിജെപി 300ൽ അധികം സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്

ABOUT THE AUTHOR

...view details