കേരളം

kerala

ETV Bharat / bharat

കെവി തോമസിനെ കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റായി നിയമിച്ചു - കെവി തോമസ്

നേരത്തെ സ്ഥാനമാനങ്ങൾ നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇടഞ്ഞ് നിന്ന കെവി തോമസിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വിളിച്ചിരുന്നു.

Prof KV Thomas  KV Thomas as KPCC Working President  കെവി തോമസ്  കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റ്
കെവി തോമസിനെ കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റായി നിയമിച്ചു

By

Published : Feb 11, 2021, 6:38 PM IST

ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെ കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റ് ആയി നിയമിച്ചു. നേരത്തെ സ്ഥാനമാനങ്ങൾ നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇടഞ്ഞ് നിന്ന കെവി തോമസിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വിളിച്ചിരുന്നു.

ദീർഘനാളായി സംഘടനയിലെ സ്ഥാനങ്ങൾ സംബന്ധിച്ച കാര്യത്തിൽ കെവി തോമസ് അസംതൃപ്തനായിരുന്നു. കോൺഗ്രസ് ചാനലിന്‍റെയും പത്രത്തിന്‍റെയും ചുമതല നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.

ABOUT THE AUTHOR

...view details