കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ സിപിഐ- കോൺ​ഗ്രസ് സഖ്യം ; സിപിഎമ്മുമായും ചർച്ച നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി

congress and Cpi alliance in Telengana election : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി ചേർന്ന് മത്സരിക്കാൻ സിപിഐ

Etv Bharatതെലങ്കാന  സിപിഐ  സിപിഎം  കോണ്ഗ്രസ്  സഖ്യം  നിയമസഭാ തെരഞ്ഞെടുപ്പ്  രേവന്ത് റെഡ്ഡി  പിസിസി അദ്ധ്യക്ഷൻ  cpi  cpm  congress  telengana  election  alliance
alliance between CPI and Congress

By ETV Bharat Kerala Team

Published : Nov 7, 2023, 4:45 PM IST

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയും (CPI) കോണ്‍ഗ്രസും (Congress) ഒന്നിച്ച് മത്സരിക്കും. കോത്തഗുഡം മണ്ഡലത്തില്‍ നിന്ന് സിപിഐ മത്സരിക്കുമെന്നും അവരുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിന് ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി (Revanth Reddy) വ്യക്തമാക്കി. പാർട്ടി അധികാരത്തിലെത്തിയാൽ രണ്ട് എഎൽസി പോസ്റ്റുകളും സിപിഐയ്ക്ക് നൽകുമെന്ന് റെഡ്ഡി പറഞ്ഞു (Congress and CPI alliance in Telengana Assembly Election).

ഇരുപാർട്ടികളുടെയും തെരഞ്ഞെടുപ്പ്, പ്രചാരണം, ഭാവി പരിപാടികള്‍ എന്നിവ ഏകോപിപ്പിക്കാൻ ഒരു സമിതിക്ക് രൂപം നൽകും. തിങ്കളാഴ്‌ച വൈകിട്ട് രേവന്ത് റെഡ്ഡി സിപിഐ സംസ്ഥാന ഓഫിസായ മഖ്‌ദൂംഭവനിലെത്തി. എഐസിസി നിരീക്ഷകൻ ദീപാദാസ് മുൻഷിയും കേരളത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗം പി സി വിഷ്‌ണുനാഥും (PC Vishnunath) അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സിപിഐ ദേശീയ സെക്രട്ടറിമാരായ കെ നാരായണ, അസീസ് പാഷ, സംസ്ഥാന സെക്രട്ടറി കൊനന്നേനി സാംബശിവറാവു, മുൻ സംസ്ഥാന സെക്രട്ടറി ചഡ വെങ്കട്ട് റെഡ്ഡി തുടങ്ങിയവരുമായി നടത്തിയ ചർച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലെ പോലെ സൗഹൃദ മത്സരത്തിന് താത്പര്യമില്ലാത്തതിനാൽ പാർട്ടിയുടെ നേരത്തെയുള്ള ഒരു എംഎൽസി സീറ്റ് രണ്ടാക്കി ഉയർത്തി.

തങ്ങള്‍ സഖ്യത്തിലെത്തിയതായി ചർച്ചകള്‍ക്ക് ശേഷം ഇരുപാർട്ടികളുടെയും നേതാക്കള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് എംഎൽസി പോസ്റ്റുകളില്‍ ഒന്ന് സിപിഐ നിർദേശിക്കുന്ന നേതാവിന് നൽകുമെന്നും റെഡ്ഡി പറഞ്ഞു. സഖ്യം സംബന്ധിച്ച് സിപിഎം ദേശീയ- സംസ്ഥാന നേതൃത്വവുമായി ചർച്ചകള്‍ നടന്ന് വരികയാണെന്നും റെഡ്ഡി വ്യക്തമാക്കി. സിപിഎമ്മും തങ്ങള്‍ക്കൊപ്പം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള സൗഹൃദം തുടരുമെന്ന് ദീപാദാസ് മുൻഷിയും (Deepa Das MunshI) അറിയിച്ചു. ബിജെപി (BJP), ബിആർഎസ് (BRS), മജ് ലിസ് പാർട്ടികള്‍ ഒന്നാണെന്ന് സിപിഐ ദേശീയ സെക്രട്ടറി നാരായണ വിമർശിച്ചു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വേണ്ടി കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിപിഐയുടെ മറ്റൊരു ദേശീയ സെക്രട്ടറിയായ അസീസ് പാഷ പറഞ്ഞു.

തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം പോകാൻ തീരുമാനിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കൂനംനേബി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല കാറ്റാണ് വീശുന്നതെന്ന് പറഞ്ഞ അദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ മൂലം ഒരു സീറ്റിന് വേണ്ടി തങ്ങള്‍ സഖ്യമുണ്ടാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; ഛത്തീസ്‌ഗഡും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്, മാവോയിസ്‌റ്റ് ഭീഷണിയുളള മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ

ABOUT THE AUTHOR

...view details