പട്ന: ബിഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് രാഷ്‌ട്രീയ ജനതാ ദള്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍ട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വോട്ടെണ്ണല്‍ കഴിയുന്നത് വരെ എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലുണ്ടാകണമെന്നും പാര്‍ട്ടി അറിയിച്ചു. എല്ലാ ജില്ലകളില്‍ നിന്നും നമുക്ക് അനുകൂലമായി റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അര്‍ധരാത്രി വരെ വോട്ടെണ്ണല്‍ നീണ്ടുപോകാൻ സാധ്യതയുണ്ട്. ബിഹാര്‍ മാറ്റത്തിനായി വോട്ട് ചെയ്‌ത് കഴിഞ്ഞു. നാം അവസാനം വരെ കാത്തിരിക്കണം - ട്വീറ്റിലൂടെ പാര്‍ട്ടി അറിയിച്ചു.
ബിഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ആര്‍ജെഡി - bihar news
വോട്ടെണ്ണല്‍ കഴിയുന്നത് വരെ എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലുണ്ടാകണമെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു
ബിഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ആര്‍ജെഡി
നിയമസഭയിലെ 243 സീറ്റുകളിലേക്കുള്ള വോട്ടെണ്ണലില്‍ നിലവില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം ആദ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്നുണ്ട്. അതിനാല്‍ വോട്ടെണ്ണല്‍ രാത്രി വരെ തുടര്‍ന്നേക്കും.