കേരളം

kerala

ETV Bharat / bharat

Video | ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നും മദ്യപനെ തള്ളിയിട്ട് ക്രൂരത; തമിഴ്‌നാട് എസ്‌ടിസി കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍ - ടിഎന്‍എസ്‌ടിസി

തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസിയില്‍ വച്ച് ശനിയാഴ്‌ച വൈകിട്ടുനടന്ന സംഭവത്തിന്‍റെ ദൃശ്യം വൈറലായതോടെയാണ് ടിഎന്‍എസ്‌ടിസി കണ്ടക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തത്

TNSTC Bus conductor suspended who pushed passenger  TNSTC Bus conductor suspended  Vandavasi  conductor violently pushed off drunk man from bus  conductor pushed off drunk man from TNSTC bus  TNSTC bus  ടിഎന്‍എസ്‌ടിസി  തമിഴ്‌നാട് എസ്‌ടിസി കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍  ചവിട്ടുപടിയില്‍ നിന്നും മദ്യപനെ തള്ളിയിട്ട് ക്രൂരത
ചവിട്ടുപടിയില്‍ നിന്നും മദ്യപനെ തള്ളിയിട്ട് ക്രൂരത; തമിഴ്‌നാട് എസ്‌ടിസി കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍

By

Published : Nov 20, 2022, 9:21 PM IST

തിരുവണ്ണാമലൈ: തമിഴ്‌നാട്ടില്‍ മദ്യപനെ ടിഎന്‍എസ്‌ടിസി (തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറഷേന്‍) ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നും തള്ളിയിട്ട കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസി - ബെംഗളൂരു റൂട്ടിലോടുന്ന ടിഎന്‍എസ്‌ടിസി ബസിലെ കണ്ടക്‌ടര്‍ പ്രകാശിനെതിരെയാണ് വകുപ്പുതല നടപടി. ശനിയാഴ്‌ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നും മടങ്ങവെ വന്ദവാസിയില്‍ വച്ചാണ് സംഭവം.

ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നും മദ്യപനെ തള്ളിയിട്ട തമിഴ്‌നാട് എസ്‌ടിസി കണ്ടക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബസിന്‍റെ ചവിട്ടുപടിയില്‍ നില്‍ക്കവെ കണ്ടക്‌ടര്‍ പുറകില്‍ നിന്ന് കഴുത്തിലേക്ക് വെള്ളമൊഴിച്ചു. തുടര്‍ന്ന്, ആക്രോശിച്ചുകൊണ്ട് ശക്തിയോടെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കണ്ടക്‌ടര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ്, ഇയാള്‍ക്കെതിരെ വില്ലുപുരം ടിഎന്‍എസ്‌ടിസി സോണൽ ഡയറക്‌ടര്‍ ജോസഫാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details