ന്യൂഡൽഹി: എയർക്രാഫ്റ്റ് ഭാഗങ്ങളുടെ തകരാറുകൾ ഒരിക്കലും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച സൂചിപ്പിക്കുന്നില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറൽ അരുൺ കുമാർ പറഞ്ഞു. ഇടക്കിടെയുണ്ടാകുന്ന തകരാറുകൾ ഉചിതമായി പരിഹരിക്കുന്ന തങ്ങളുടെ പൈലറ്റുകളെ കുറിച്ച് അഭിമാനമുണ്ടെന്നും അരുൺ കുമാർ പറഞ്ഞു. ഈ വർഷം സുരക്ഷ വീഴ്ചയുണ്ടായ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലിന്‍റെ പ്രതികരണം.
എയർക്രാഫ്റ്റ് തകരാറുകൾ: യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഡിജിസിഎ മേധാവി
എയർക്രാഫ്റ്റ് ഭാഗങ്ങളുടെ തകരാറുകൾ യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച സൂചിപ്പിക്കുന്നില്ലെന്ന് ഡിജിസിഎ മേധാവി പറഞ്ഞു.
എയർക്രാഫ്റ്റ് തകരാറുകൾ: യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഡിജിസിഎ മേധാവി
അടിക്കടിയുണ്ടാകുന്ന തകരാറുകൾ യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക ഉണ്ടാക്കുന്നില്ലേ എന്ന ചോദ്യത്തിന് വിമാനം സങ്കീർണമായ ഒരു യന്ത്രമാണെന്നും യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സ്പൈസ് ജെറ്റിനെതിരെ എടുത്ത നടപടിയെകുറിച്ചും ഡിജിസിഎ മറ്റു എയർലൈനുകളുടെ സുരക്ഷ മാനദണ്ഡങ്ങൾ വിലയിരിത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇത് ഒരു ദേശീയ സിവിൽ ഏവിയേഷനൻ അതോറിറ്റിയുടെ രീതികൾ ആണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.