ഛണ്ഡീഗഢ്:ബോളിവുഡ് താരം സൽമാന്‍ ഖാന്‍, സഹോദരി അൽവിര എന്നിവർ ഉൾപ്പടെ ആറ് പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത് ഛണ്ഡീഗഢ് പൊലീസ്. വ്യവസായിയായ അരുൺ ഗുപ്‌തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 2018 ൽ ബീയിംഗ് ഹ്യൂമൻ ജ്വല്ലറി എന്ന പേരിൽ ഒരു സ്ഥാപനം തുറന്നതായും രണ്ട് മുതൽ മൂന്ന് കോടി രൂപയാണ് ചെലവഴിച്ചത്.
സൽമാന്‍ ഖാന്‍, സഹോദരി അൽവിര എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് - ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന്‍
ബോളിവുഡ് താരം സൽമാന്‍ ഖാന്‍, സഹോദരി അൽവിര എന്നിവർ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് ഛണ്ഡീഗഢ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യവസായി അരുൺ ഗുപ്‌തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Also read: കശ്‌മീരില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
എന്നിരുന്നാലും പ്രമോഷൻ പ്രതിബദ്ധതകളൊന്നും നിറവേറ്റുകയോ സാധനങ്ങൾ അദ്ദേഹത്തിന്‍റെ സ്റ്റോറിലേക്ക് എത്തിക്കുകയോ താരം ചെയ്തില്ലെന്ന് അരുൺ ഗുപ്‌ത പരാതിയിൽ പറയുന്നു. ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ സിഇഒയും സ്റ്റൈൽ കോഷ്യന്‍റ് ഉദ്യോഗസ്ഥരോടും ജൂലൈ 13 ന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റോറിന്‍റെ ഉദ്ഘാടനത്തിനായി സൽമാൻ ഖാന് പകരം സഹോദരന്‍ ആയുഷ് ശർമ്മയെയാണ് പറഞ്ഞയച്ചതെന്നും വ്യവസായി പറയുന്നു.