കേരളം

kerala

ETV Bharat / bharat

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ; സൽമാൻ ഖാനടക്കം 39 പേര്‍ക്കെതിരെ കേസ് - ഇരയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി

സബ്‌സി മണ്ടി പൊലീസ് കേസെടുത്തത് ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം

Complaint against Salman Khan  revealing identity of rape victim  ഹൈദരാബാദ് ബലാത്സംഗം  ഇരയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി  സൽമാൻ ഖാന്‍
ഹൈദരാബാദ് ബലാത്സംഗം: ഇരയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തയതിന് സൽമാൻ ഖാനും 38 പേര്‍ക്കുമെതിരെ ഹര്‍ജി

By

Published : Sep 5, 2021, 1:24 PM IST

ന്യൂഡൽഹി :2019 ല്‍ ഹൈദരാബാദില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ബോളിവുഡ് നടൻ സൽമാൻ ഖാനടക്കം പ്രമുഖര്‍ക്കെതിരെ ഡൽഹി കോടതിയില്‍ പരാതി. രാജ്യതലസ്ഥാനത്തെ തീസ് ഹസാരി കോടതിയില്‍ നടന് പുറമെ, മറ്റ് 38 പേര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.

അഭിഭാഷകന്‍ ഗൗരവ് ഗുലാത്തിയാണ് ഹര്‍ജി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ ഇരയുടെ വിവരം പുറത്തുവിട്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് കുറ്റമാണ്. പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടതായും ഗൗരവ് ഗുലാത്തി പറഞ്ഞു.

പരാതി പ്രമുഖ നിരയ്‌ക്കെതിരെ

സൗരവ് ഗുലാത്തിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം സബ്‌സി മണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

സൽമാൻ ഖാന് പുറമെ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ, ഫർഹാൻ അക്തർ, അനുപം ഖേർ, അർമാൻ മാലിക്, കരംവീർ വോറ, ബോളിവുഡ് ചലച്ചിത്ര സംവിധായകൻ മധുർ ഭണ്ഡാർക്കർ, സൗത്ത് ഇന്ത്യന്‍ താരമായ രവി തേജ, അല്ലു സിരീഷ്, ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ശിഖർ ധവാൻ, ബാഡ്‌മിന്‍റന്‍ താരം സൈന നെഹ്‌വാൾ എന്നിവര്‍ക്കെതിരെയും എഫ്ഐആറുണ്ട്.

നടി പരിണീതി ചോപ്ര, ദിയ മിർസ, സ്വര ഭാസ്‌കര്‍, രാകുൽ പ്രീത്, സറീൻ ഖാൻ, യാമി ഗൗതം, റിച്ച ചദ്ദ, കാജൽ അഗർവാൾ, ഷബാന അസ്‌മി, ഹൻസിക മോട്‌വാനി, പ്രിയ മാലിക്, മെഹ്റീൻ പിർസാദ, നിധി അഗർവാൾ, ചാർമി കൗർ, അശിക രംഗനാഥ സായ് തുടങ്ങിയവരുടെ പേരും പരാതിയിലുണ്ട്.

ALSO READ:നിപ : കുട്ടിക്ക് 17 പേരുമായി സമ്പര്‍ക്കം, 5 ആളുകള്‍ പ്രത്യേക നിരീക്ഷണത്തില്‍ ; വാര്‍ഡുകളില്‍ നിയന്ത്രണം

ABOUT THE AUTHOR

...view details