കേരളം

kerala

ETV Bharat / bharat

Commercial LPG Price Reduced വാണിജ്യ എല്‍പിജി സിലിണ്ടറുകൾക്ക് വില കുറച്ചു; പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ

Domestic LPG Price also Reduced കഴിഞ്ഞ ദിവസം രാജ്യത്തെ ഗാർഹിക പാചക വാതക വിലയും കേന്ദ്രസർക്കാർ കുറച്ചിരുന്നു. 14 കിലോ സിലിണ്ടറിൽ 200 രൂപയാണ് കുറവ് വരുത്തിയത്.

By ETV Bharat Kerala Team

Published : Sep 1, 2023, 11:38 AM IST

Commercial LPG prices Cut by rs 158  LPG price  വാണിജ്യ എല്‍പിജി  എല്‍പിജി സിലിണ്ടർ വില  ഗാർഹിക എൽ പി ജി
Commercial LPG prices Cut by rs 158

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെ വിലയും കുറച്ച് എണ്ണക്കമ്പനികൾ (Commercial LPG prices Cut by rs 158). 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് പൊതുമേഖല എണ്ണ കമ്പനികൾ കുറവ് വരുത്തിയത്. മാസമാദ്യം എണ്ണ കമ്പനികള്‍ പതിവായി നടത്തുന്ന വിലയിരുത്തലിനൊടുവിലാണ് വില കുറയ്ക്കാൻ തീരുമാനമായത്.

പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ന്യൂഡൽഹിയിൽ (New Delhi) ഒരു സിലിണ്ടറിന്‍റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാകും പുതിയ വില. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വില ഏഴ് രൂപ വർധിപ്പിച്ചത് ഒഴിവാക്കിയാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലും വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി വില കുറച്ചു. ഏപ്രിലിൽ 91.50 രൂപയും മേയിൽ 172 രൂപയും ജൂണിൽ 83 രൂപയുമാണ് കുറച്ചത്.

ഗാർഹിക സിലിണ്ടറുകൾക്കും വില കുറച്ചു: കഴിഞ്ഞ ദിവസം രാജ്യത്തെ ഗാർഹിക പാചക വാതക വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഓഗസ്റ്റ് 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 14 കിലോ സിലിണ്ടറിൽ 200 രൂപയാണ് കുറവ് വരുത്തിയത്. പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് താക്കൂർ (Anurag Thakur) പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവ്. രാജ്യത്തെ സഹോദരിമാരുടെ ക്ഷേമത്തിനായുള്ള വലിയ പ്രഖ്യാപനമാണിത്. ഇതിനെ ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Also read:രാജ്യം അടുപ്പ് പുകയാത്ത നിലയിൽ; പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധിച്ച് സിപിഎം

703 രൂപയ്ക്ക് സിലിണ്ടർ: പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ (Pradhan Mantri Ujjwala Yojana) ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പുതുതായി പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു. 75 ലക്ഷം കുടുംബങ്ങൾക്ക് കണക്ഷൻ ലഭിച്ചതോടെ പുതിയ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് പൊതുമേഖല എണ്ണ കമ്പനികളെ വില കുറച്ച നടപടി പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിക്കാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് നാടകം: അതേസമയം എൽ പി ജി വില കുറയ്ക്കൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്ത്‌സ്‌ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കുകയാണ്. അതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പും നടക്കും. ഇതെല്ലം മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് വിലകുറച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

Also read:എണ്ണകമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്‍ഡ് നല്‍കാന്‍ തീരുമാനം

ABOUT THE AUTHOR

...view details