കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്‍ കി ബാത്തിനെ 'ജൂട്ട് കി ബാത്ത്' (നുണകള്‍) എന്ന് വിശേഷിപ്പിച്ച മമത ബാനര്‍ജി ആ പരിപാടിയിലൂടെ ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്‍റെ നൂറാം പതിപ്പ് സംപ്രേഷണം ചെയ്‌തതിന് പിന്നാലെയാണ് വീഡിയോയിലൂടെ വിമര്‍ശനവുമായി മമത ബാനര്‍ജി എത്തിയത്.
മന്‍ കി ബാത്ത് വെറും 'ജൂട്ട് കി ബാത്ത്', ബിജെപി ജനങ്ങളെ കബളിപ്പിക്കുന്നു, പ്രതിപക്ഷം ഒന്നിക്കണമെന്നും മമത ബാനര്‍ജി - west bengal news updates
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കുറ്റപ്പെടുത്തല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും മമത
എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ബിജെപി ജനങ്ങള്‍ക്ക് നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കുകയും അധികാരത്തില്‍ വന്ന ശേഷം അതെല്ലാം മറക്കുകയുമാണ് ചെയ്യാറെന്നും മമത കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്തണമെന്നും മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
'ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കുമ്പോള്‍ ബിജെപി പരാജയപ്പെടുകയും വിഘടന ശക്തികള്‍ക്കെതിരെ ഇന്ത്യ വിജയിക്കുകയും ചെയ്യുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.