ന്യൂഡൽഹി:ക്ലിനിക്കൽ കൊവിഡ് മാനേജ്മെന്‍റ് പ്രോട്ടോക്കോളില്‍ നിന്നും പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐസിഎംആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്തുത വിവരം പുറത്തുവരുന്നത്. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് നേരത്തേ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.
എന്നാൽ രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐസിഎംആര്‍ വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഇക്കാരണത്താല്‍ പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.