കേരളം

kerala

ETV Bharat / bharat

അംഗരക്ഷകന്‍റെ മരണം : സുവേന്ദു അധികാരിക്ക് സിഐഡിയുടെ സമൻസ്

2018ലാണ് സുഭബ്രത ചക്രവർത്തി സ്വയം നിറയൊഴിച്ച് മരിക്കുന്നത്. അന്ന് തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന സുവേന്ദു അധികാരിയുടെ സുരക്ഷാസംഘത്തിലെ അംഗമായിരുന്നു ചക്രവർത്തി.

CID summons Suvendu Adhikari in guards death case  CID summons Suvendu Adhikari  Suvendu Adhikari  സുവേന്ദു അധികാരി  സുവേന്ദു അധികാരിക്ക് സിഐഡിയുടെ സമൻസ്  സിഐഡി  CID  CID summons  സിഐഡി സമൻസ്  സിഐഡിയുടെ സമൻസ്  സമൻസ്  summons  സുഭബ്രത ചക്രവർത്തി  സുപർണ ചക്രവർത്തി  Subhabrata Chakraborty  Subhabrata Chakraborty death case  സുഭബ്രത ചക്രവർത്തി മരണം
അംഗരക്ഷകന്‍റെ മരണവുമായി ബന്ധപ്പെട്ട് സുവേന്ദു അധികാരിക്ക് സിഐഡിയുടെ സമൻസ്

By

Published : Sep 5, 2021, 9:28 AM IST

കൊൽക്കത്ത :അംഗരക്ഷകനായ സുഭബ്രത ചക്രവർത്തിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ (സിഐഡി) സമൻസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് കൊൽക്കത്തയിലെ ഭവാനി ഭവനിലുള്ള സിഐഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

2018ൽ പുർബ മേദിനിപൂരിലെ കോണ്ടായിൽ, പൊലീസ് താവളത്തിൽ ചക്രവർത്തി സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. അന്ന് തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന സുവേന്ദു അധികാരിയുടെ സുരക്ഷാസംഘത്തിലെ അംഗമായിരുന്നു ചക്രവർത്തി.

ഈ വർഷം ജൂലൈയിൽ അധികാരി ബിജെപിയിൽ ചേർന്നതതിനുപിന്നാലെയാണ് സുഭബ്രത ചക്രവർത്തിയുടെ ഭാര്യ സുപർണ ചക്രവർത്തി തന്‍റെ ഭർത്താവിന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്ടായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ALSO READ:'ബി.ജെ.പി ഭരണകൂടം ജനങ്ങളെ ഒറ്റിക്കൊടുത്തു'; ത്രിപുരയെ മമത രക്ഷിക്കുമെന്ന് സുസ്‌മിത ദേവ്

തുടർന്ന് ഐപിസി 302, 120 ബി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെ തന്നെ കേസ് സിഐഡി വിഭാഗത്തിന് കൈമാറി. അന്വേഷണത്തിന്‍റെ ഭാഗമായി നാലംഗ സിഐഡി സംഘം ജൂലൈയിൽ സുവേന്ദു അധികാരിയുടെ പുർബ മെദിനിപൂരിലെ വസതിയിൽ പരിശോധന നടത്തിയിരുന്നു.

നേരത്തേ പരാതി നൽകാൻ ഭയമയിരുന്നുവെന്നും തന്‍റെ ഭർത്താവ് ആത്മഹത്യ ചെയ്‌തതല്ല, മറിച്ച് കൊലപാതകമാണെന്നും സുപർണ അന്വേഷണസംഘത്തോട് പറഞ്ഞു. സിഐഡി സംഘം സുവേന്ദു അധികാരിയുടെ സഹപ്രവർത്തകരില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്.

ABOUT THE AUTHOR

...view details