ബീജിങ്:കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികരുമായി പ്രസിഡന്‍റ് ഷി ജിൻപിംഗ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഭാഷണം നടത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിക്കപ്പെട്ട ചൈനിസ് സൈന്യത്തിന്‍റെ യുദ്ധ സന്നദ്ധത പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിൻജിയാങ് മിലിട്ടറി കമാൻഡിന് കീഴിലുള്ള ഖുൻജെറാബിലെ അതിർത്തിയില്‍ ബീജിങ്ങ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ആസ്ഥാനത്ത് നിന്നാണ് ഷി സൈനികരെ അഭിസംബോധന ചെയ്തത്.
പിഎല്‍എയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് കൂടിയാണ് ഷീ ജിന്‍ പിങ്. ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സാഹചര്യം എങ്ങനെ മാറികൊണ്ടിരിക്കുന്നു എന്നും ഇത് എങ്ങനെയാണ് സൈന്യത്തെ ബാധിക്കുകയെന്നും സംഭഷണത്തില്‍ ഷീ വിശദീകരിച്ചതായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വളരെ ഊര്‍ജിതമായ 24 മണിക്കൂറുമുള്ള നിരീക്ഷണം അതിര്‍ത്തിയില്‍ നടത്തുന്നുണ്ടെന്ന് സൈനികര്‍ മറുപടി നല്‍കി.
അതിര്‍ത്തിയിലെ ജീവിത സാഹചര്യത്തെകുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെ ഷീ ജിന്‍പിങ് ചോദിച്ച് മനസിലാക്കി. അതിര്‍ത്തി പ്രതിരോധത്തിന്‍റെ മാതൃകയാണ് ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സൈനികരെന്ന് അദ്ദേഹം പറഞ്ഞെു. രാജ്യ സുരക്ഷയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സൈനികരെ ഷീജിന്‍പിങ് പ്രോത്സാഹിപ്പിച്ചതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന മേഖലകളില്‍ ഒന്നാണ് കിഴക്കന്‍ ലഡാക്ക്. മെയ് 5 2020ല്‍ പാംഗോങ് തടാക മേഖലയില്‍ ഇരു രാജ്യത്തിന്‍റെ സൈനികരും ഏറ്റുമുട്ടിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇരു രാജ്യങ്ങളും 17 റൗണ്ട് ഉന്നത സൈനിക തല ചര്‍ച്ചകള്‍ നടത്തിയെങ്കിലും പല ഭാഗങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ട് പോകണമെങ്കില്‍ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനം പുലരണമെന്നാണ് ഇന്ത്യയുടെ നിലപാട്.