കേരളം

kerala

ETV Bharat / bharat

ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യം ഇന്ത്യക്ക് ഭീഷണിയായേക്കാമെന്ന് നാവികസേന

ചൈനീസ് സർക്കാർ ശ്രീലങ്കയിൽ പുതുതായി തുറമുഖ പദ്ധതികൾ ആരംഭിക്കുന്നത് 'സംശയത്തിന്' ഇടവരുത്തുന്നതാണെന്ന് ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ.

Chinese presence in Sri Lanka 'could pose a threat'  keeping close watch: Indian Navy  Chinese presence in Sri Lanka  keeping close watch: Indian Navy news  'could pose a threat' news  ചൈനീസ് സാന്നിധ്യം ഇന്ത്യക്ക് ഭീഷണിയായേക്കും  ഇന്ത്യൻ നേവി  ശ്രീലങ്കയിലെ ചൈനീസ് പോർട്ടുകൾ  ശ്രീലങ്കയിലെ തുറമുഖ പദ്ധതികൾ
ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യം ഇന്ത്യക്ക് ഭീഷണിയായേക്കാമെന്ന് ഇന്ത്യൻ നേവി

By

Published : Jun 19, 2021, 1:31 PM IST

ന്യൂഡൽഹി : ശ്രീലങ്കയിൽ ചൈനീസ് സർക്കാർ കൂടുതൽ തുറമുഖ പദ്ധതികൾ ആരംഭിക്കുന്നത് ഇന്ത്യക്ക് ഭീഷണിയായേക്കാമെന്ന് നേവി വൈസ് ചീഫ് വൈസ് അഡ്‌മിറൽ ജി അശോക് കുമാർ. പ്രദേശത്തെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായേക്കാം ഈ നീക്കമെന്നും പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:40 വർഷത്തെ രാജ്യസേവനം ; ഐ‌എൻ‌എസ് സന്ധായക് വെള്ളിയാഴ്‌ച നിർത്തലാക്കും

ഇന്ത്യൻ നാവികസേന രാജ്യത്തിന്‍റെ സമുദ്രാതിർത്തി സംരക്ഷിക്കാൻ സജ്ജമാണ്. ചൈനീസ് സർക്കാരിന്‍റെ ഈ തീരുമാനം ഇന്ത്യക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസകരമായിരിക്കും. ചൈനീസ് തുറമുഖ പദ്ധതികള്‍ ആരംഭിക്കാനുള്ള തീരുമാനം സംശയത്തിന് ഇടവരുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details