ന്യൂഡൽഹി:ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ഗോത്ര വര്‍ഗക്കാര്‍ക്കെതിരായ ചൈനയുടെ ഭാഗത്തുനിന്നുള്ള നീക്കം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പൗരന്മാരുടെ ഉപജീവന മാര്‍ഗമായ കാലിമേയ്‌ക്കല്‍, വേട്ടയാടല്‍ എന്നിവയെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമം അതിര്‍ത്തി രാജ്യം കടുപ്പിക്കുകയാണെന്നാണ് ആരോപണം. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) ഭാഗത്തുനിന്നാണ് അരുണാചലിലെ ഗോത്ര വര്‍ഗക്കാര്‍ക്കെതിരായ നീക്കം നടക്കുന്നത്.
അടിച്ചമര്‍ത്തുന്നത് ഇന്ത്യയുടെ 'കണ്ണുകളെയും കാതുകളെയും'
ഇന്ത്യ നേരത്തേ മുന്നോട്ടുവച്ച, പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രദേശിക വാദങ്ങളെ തള്ളിക്കളയുന്നതാണ് ചൈനയുടെ പുതിയ നീക്കം. ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കമാണ് 1962 ലെ യുദ്ധത്തിലേക്ക് നയിച്ചത്. കിഴക്കൻ ലഡാക്കിൽ 2020 ല്‍ സമാനമായ വിഷയമാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനുള്ള കാരണമായത് എന്നിരിക്കെ ചൈനയുടെ ഈ സമീപനത്തെ ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.
ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും ഇന്ത്യ - ചൈന അതിർത്തികൾ വളരെ വിസ്‌തൃതമായതാണ്. ലഡാക്കിൽ കന്നുകാലികളെ മേയ്ക്കുന്നവരും അരുണാചൽ പ്രദേശിൽ വേട്ടയാടുന്നവരും അതിര്‍ത്തി പ്രദേശങ്ങള്‍ അരിച്ചുപെറുക്കുന്നത് സര്‍വസാധാരണമാണ്. പുരാതന കാലം മുതൽ, രണ്ട് ഗോത്ര സമൂഹങ്ങളും അതിർത്തി പ്രദേശം യഥാക്രമം മേച്ചിൽപ്പുറമായും വേട്ടയാടുന്ന ഇടമായും ഉപയോഗിച്ചുവരുന്നു. ഈ ജനങ്ങള്‍ ഇന്ത്യയ്‌ക്ക് സുരക്ഷയേകാനുള്ള 'കണ്ണുകളും കാതുകളും' ആയി പ്രവർത്തിക്കുന്നവര്‍ കൂടിയാണ്. സാധാരണഗതിയില്‍ ചൈനയുടെ സാന്നിധ്യം ആദ്യമായി ഇന്ത്യന്‍ അധികൃതര്‍ക്ക് റിപ്പോർട്ട് ചെയ്യുന്നതും അവരാണ്.
തള്ളിക്കളയുന്നത് ഗോത്ര വര്‍ഗത്തിന്‍റെ പാരമ്പര്യത്തെ
അതിർത്തി പ്രദേശം ഉപയോഗിക്കുന്നതിന് ഈ ജനവിഭാഗങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍ കൈക്കൊള്ളുന്നതിലൂടെ ചൈന, ഗോത്ര വര്‍ഗക്കാരുടെ കാലികളെ മേയ്ക്കാനും വേട്ടയാടാനുമുള്ള പരമ്പരാഗത അവകാശങ്ങളെ നിരാകരിക്കുകയാണ്. രണ്ട് വർഷമായി വടക്ക് ദെപ്‌സാങ് മുതൽ തെക്ക് പാങ്കോങ് വരെയുള്ള അതിർത്തിയിലെ മേച്ചിൽപ്പുറങ്ങളിലേക്കുള്ള പ്രവേശനം ക്രമേണ ചൈന തടയുകയുണ്ടായി. ഇതിന്‍റെ ഫലമായി 13,000-ത്തിലധികം ഉയരത്തിൽ മേയുന്ന പശ്‌മിന ആടുകളെ മേയിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇന്ത്യയിലെ ഗോത്രവര്‍ഗത്തിനുള്ളത്.
തത്‌ഫലമായി കന്നുകാലികളെ വളർത്തുന്ന കുടുംബങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ആഴമേറിയ പ്രദേശങ്ങളിലേക്ക് രാജ്യത്തെ ജനങ്ങള്‍ മേച്ചിലിനും വേട്ടയാടലിനും പോകാന്‍ നിർബന്ധിതരാകുന്നു. ഇത് ചൈനയുടെ സൈനികര്‍ക്ക് അനുകൂലമായിത്തീരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ ചൈനയുടെ നിയന്ത്രണമുള്ള പ്രദേശങ്ങളിൽ തങ്ങളുടെ പൂർവികർ നൂറ്റാണ്ടുകളായി വേട്ടയാടിയിരുന്നു, കാലികളെ മേച്ചിരുന്നു. അവിടെയാണ് ആധിപത്യം സ്ഥാപിക്കാൻ പി.എല്‍.എ ശ്രമിക്കുന്നതെന്ന് അരുണാചലിലെ ഗോത്രവര്‍ഗക്കാര്‍ പറയുന്നു.
അപ്പർ സിയാങില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ 17കാരന്‍ മിരാന്‍ തരോണിനെ പി.എൽ.എ സൈനികർ അടുത്തിടെ പിടികൂടുകയുണ്ടായി. സ്ഥാപിത പ്രോട്ടോകോള്‍ പ്രകാരം തിരികെയെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ സൈന്യം തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ചൈന കൈമാറാന്‍ തയ്യാറായിട്ടില്ല. അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗോത്ര വര്‍ഗക്കാരെ പേടിപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാണ് ചൈനയുടെ ഈ ശ്രമമെന്നാണ് പ്രധാന ആരോപണം.
ഇല്ലാതാവുന്നത് ജനങ്ങളുടെ ഉപജീവന മാര്‍ഗം
അതിര്‍ത്തി പ്രദേശങ്ങളിലെ വനങ്ങളിലാണ് ഗോത്ര വര്‍ഗത്തില്‍ പെട്ടവര്‍ പരമ്പരാഗത വേട്ടയാടൽ ഉത്സവമായ 'അരൻ' സംഘടിപ്പിക്കുന്നത്. 2020 സെപ്റ്റംബര്‍ മൂന്നിന് ഈ സമയത്ത്, അപ്പർ സുബൻസിരി നാച്ചോ ഗ്രാമത്തിൽ നിന്ന് ടാഗിൻ ഗോത്രത്തിൽപ്പെട്ട അഞ്ച് പേരെ പി.എല്‍.എ സൈനികര്‍ പിടികൂടിയിരുന്നു. മാൻ, കരടി തുടങ്ങിയ വന്യമൃഗങ്ങളാണ് ഗോത്രവര്‍ഗക്കാര്‍ പ്രധാനമായും വേട്ടയാടാറുള്ളത്.
പുറമെ, 8,500 അടിക്ക് മുകളിലുള്ള അരുണാചലിലെ പ്രദേശങ്ങളിൽ സമൃദ്ധമായ ഹിമാലയൻ കസ്‌തൂരിമാനുകളെ വേട്ടയാടുന്നവരുമുണ്ട്. 'യാർസ ഗുംബ' എന്ന് വിളിക്കപ്പെടുന്ന കാറ്റർപില്ലർ ഫംഗസും ഈ ജനവിഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് സാധരണ ഗതിയില്‍ കസ്‌തൂരി മാനുകളെ ഇവര്‍ ഉപയോഗിക്കാറുള്ളത്. 'യാർസ ഗുംബ' ലൈംഗിക ഉത്തേജനത്തിനായാണ് പൊതുവെ ഉപയോഗിക്കാറുള്ളത്.
ഈ രണ്ട് വിദേശ ഉത്‌പന്നങ്ങൾക്ക് വളരെ ഉയർന്ന വിപണി മൂല്യമാണുള്ളത്. ഉപജീവനത്തിനായി ഇടപെടുന്ന അരുണാചൽ പ്രദേശിന്‍റെ ഇത്തരത്തിലുള്ള പ്രാദേശിക പരമാധികാരത്തെയാണ് ചൈന അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നാണ് ഗോത്ര വര്‍ഗക്കാരുടെ വാദം. എന്നാല്‍ ഇതിനെ, ഇന്ത്യയുടെ 'അനധികൃതമായ കടന്നുകയറ്റ'മെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ചൈനയുടെ നിലവിലെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ദുരുദ്ദേശപരമെന്നാണ് ഉയരുന്ന ആരോപണം.
ALSO READ:നേതാജിയുടെ പ്രതിമ; ചരിത്രപരമായ ഒരു അപാകത തിരുത്തുമ്പോൾ...