അയോധ്യ (യുപി) : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. പ്രതിപക്ഷം നടത്തുന്ന പ്രസ്‌താവനകള്‍ തെറ്റാണെന്നാണ് ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി. എല്ലാ കാര്യങ്ങള്‍ക്കും രണ്ട് വശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു (Chief Priest of Ayodhya Ram temple on congress criticism on PM).
മതത്തിന്‍റെ കാര്യത്തില്‍, ഒരാള്‍ക്ക് ശ്രീരാമനിലും ശ്രീകൃഷ്‌ണനിലും ശിവനിലും വിശ്വസിക്കാം. വിശ്വാസം ഉണ്ടെങ്കില്‍ അത്തരമൊരു ചുറ്റുപാടില്‍ അയാള്‍ പ്രധാനമന്ത്രിയൊന്നും അല്ല. അയാള്‍ ഒരു സാധാരണക്കാരനായ ഭക്തനാണ്. ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
'പ്രതിപക്ഷം നടത്തുന്ന പ്രസ്‌താവന തികച്ചും തെറ്റാണ്. പ്രധാനമന്ത്രി ഇതെല്ലാം ചെയ്യുന്നത് ശ്രീരാമനോടുള്ള ഭക്തിയും വിശ്വാസവും കൊണ്ടാണ്. അതിനാല്‍ ഇത്തരം പ്രസ്‌താവനകള്‍ അദ്ദേഹത്തിനെതിരെ നടത്തുന്നത് മോശമാണ്. അദ്ദേഹം ഒരു രാമ ഭക്തനായിട്ടാണ് പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.