ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷം ആയിരുന്നിട്ടുപോലും കാർഷികമേഖലയില്‍ 3.9 ശതമാനം വളർച്ച കൈവരിച്ച കര്‍ഷകര്‍ക്കുള്ള പ്രതിഫലമായാണ് കേന്ദ്ര സര്‍ക്കാര്‍ കർഷകരെ ശത്രുക്കളായി കാണുന്നതെന്ന് പി ചിദംബരം പറഞ്ഞു.
കേന്ദ്ര സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്ന് പി ചിദംബരം - Congress leader P Chidambaram
പ്രധാനമന്ത്രി കേരളത്തിലേക്കും അവിടെ നിന്ന് അസമിലേക്കും യാത്ര ചെയ്യുന്നുണ്ടെങ്കിലും രാജ്യതലസ്ഥാനത്തുള്ള കർഷകരെ കാണാനായി 20 കിലോമീറ്റർ സഞ്ചരിക്കാൻ സമയമില്ലെന്നും പി ചിദംബരം
പ്രധാനമന്ത്രി കേരളത്തിലേക്കും അവിടെ നിന്ന് അസമിലേക്കും യാത്ര ചെയ്യുന്നുണ്ടെങ്കിലും രാജ്യതലസ്ഥാനത്തുള്ള കർഷകരെ കാണാനായി 20 കിലോമീറ്റർ സഞ്ചരിക്കാൻ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് ശതമാനം കർഷകർക്ക് മാത്രമേ താങ്ങുവിലക്ക് (എംഎസ്‌പി) തങ്ങളുടെ ഉല്‍പ്പന്നങ്ങല്‍ വിൽക്കാൻ കഴിയൂ. എന്നാൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കി എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും പി ചിദംബരം ട്വീറ്റ് ചെയ്തു.
അതേസമയം മൂന്ന് പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരുമായി ചർച്ച ചെയ്യുന്നതിനായി സർക്കാർ ഇപ്പോഴും തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകർ ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്.