കേരളം

kerala

ETV Bharat / bharat

ബിജെപിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ചിദംബരം - ബിഹാർ തെരഞ്ഞെടുപ്പ്

ബിജെപിയെ പരാജയപ്പെടുത്താമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് കഴിഞ്ഞ ദിവസം ചിദംബരം പറഞ്ഞിരുന്നു.

മുൻ കേന്ദ്രമന്ത്രി  p chidambaram  former union minister  chidambaram said against bjp  bjp  പി ചിദംബരം  ബിഹാർ തെരഞ്ഞെടുപ്പ്  bihar election
ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ചിദംബരം

By

Published : Nov 2, 2020, 2:30 PM IST

ന്യൂഡൽഹി: ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് റാലികളിൽ രാമക്ഷേത്രത്തെക്കുറിച്ചും ആർട്ടിക്കിൾ 370 നെക്കുറിച്ചും സംസാരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, വെള്ളപ്പൊക്ക ദുരിതാശ്വാസം, സ്ത്രീകളുടെ സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളെ ഒഴിവാക്കിയെന്ന് ചിദംബരം ആരോപിച്ചു. അത് ഉത്തരം ഇല്ലാത്തതു കൊണ്ടാണെന്നും എന്നിട്ടും എൻഡിഎയ്ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയാണെന്നും ചിദംബരം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്നും ബിഹാർ വോട്ടെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details