റായ്‌പൂർ:ഛത്തീസ്‌ഗഡിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടർന്ന് പൗരന്‍റെ മുഖത്തടിച്ച നടപടിയിൽ മാപ്പ് പറഞ്ഞ് സുരാജ്‌പൂർ കലക്‌ടർ രൺബീർ ശർമ. പ്രദേശത്ത് ലോക്ക്ഡൗൺ നിലനിൽക്കെ പുറത്തിറങ്ങിയ പൗരന്‍റെ മുഖത്തടിക്കുകയും ഫോൺ നിലത്തെറിയുകയും ഇയാളെ കായികമായി നേരിടാൻ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് ശേഷമാണ് മാപ്പ് പറഞ്ഞ് കലക്‌ടർ രംഗത്തെത്തിയത്.
നിയമലംഘനത്തിൽ മുഖത്തടിച്ച നടപടി; മാപ്പ് പറഞ്ഞ് സുരാജ്‌പൂർ കലക്‌ടർ
പൗരന്‍റെ മുഖത്തടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് ശേഷമാണ് സുരാജ്‌പൂർ കലക്‌ടർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരോട് നുണ പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനെ തുടർന്നാണ് ഇത്തരത്തിൽ പെരുമാറേണ്ടി വന്നതെന്നും കലക്‌ടർ പറഞ്ഞു. ഇയാൾ വാക്‌സിനേഷനാണ് പുറത്തുപോയതെന്ന് വീഡിയോയിൽ പറയുന്നുണ്ടെങ്കിലും വ്യക്തമായ രേഖകൾ ഇയാളുടെ പക്ഷം ഉണ്ടായിരുന്നില്ലെന്നും കലക്‌ടർ വിശദീകരിച്ചു. തന്‍റെ പെരുമാറ്റത്തിന് ആത്മാർഥമായി മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തിയെ അവഹേളിക്കുകയെന്നത് ഒരിക്കലും തന്‍റെ ഉദ്ദേശ്യമായിരുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ഒഡിഷയില്‍ വരനടക്കം അഞ്ച് പേർ അറസ്റ്റിൽ